കൊ​ല്ലം: കൊ​ല്ല​ത്ത് റോ​ഡ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട തമിഴ്നാട് സ്വദേശിയായ യുവാവ് ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു. തി​രു​നെൽ​വേ​ലി സ്വ​ദേ​ശി മുരു​ക​ൻ (30) ആ​ണ് മ​രി​ച്ച​ത്. അപകടത്തിൽപ്പെട്ട യുവാവിനെ സന്നദ്ധസംഘടനയുടെ ആംബുലന്‍സില്‍ കൊല്ലത്തെ സ്വകാര്യമെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും കൂ​ടെ ആ​രു​മി​ല്ലാ​ത്തതിനാല്‍ ചികിത്സ നിഷേധിച്ചു. ഏ​ഴു മ​ണി​ക്കൂ​റോ​ളം ആ​ബു​ല​ൻ​സി​ൽ ചി​കി​ത്സ കിട്ടാതെ മുരുകന്‍ കി​ട​ന്നുവെന്നാണ് റിപ്പോര്‍ട്ട്.

കൊല്ലത്തേയും തിരുവനന്തപുരത്തേയും പല സ്വകാര്യ ആശുപത്രികളിലും മുരുകനെ കൊണ്ടുപോയെങ്കിലും ഇതേ പ്രതികരണമാണ് എല്ലായിടത്തും ഉണ്ടായത്. രാവിലെ ആറുമണിയോടെ മുരുകന്‍ മരിച്ചു. അതേസമയം, ചികിത്സ നിഷേധിച്ച ആശുപത്രിക്കെതിരെ കേസെടുക്കാൻ ഐജി മനോജ് എബ്രഹാം കൊല്ലം എസ്പിക്ക് നിർദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ