ചെ​ന്നൈ: രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന ത​മി​ഴ്നാ​ടി​ന് വെ​ള്ളം ന​ൽ​കാ​മെ​ന്ന കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ വാഗ്‌‌ദാനം തമിഴ്നാട് സ്വീകരിച്ചു. കേരളത്തിന്റെ സഹായത്തിന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി നന്ദി അറിയിച്ചു. കേ​ര​ള​ത്തി​നോ​ട് ന​ന്ദി​യു​ണ്ട്. എ​ന്നാ​ൽ ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ വെ​ള്ളം ഒ​രു ദി​വ​സ​ത്തേ​ക്കു​പോ​ലും തി​ക​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

എ​ല്ലാ ദി​വ​സ​വും വെ​ള്ളം ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ക്കു​മെ​ന്നും പ​ള​നി​സാ​മി വി​ശ​ദ​മാ​ക്കി. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ട്രെ​യി​ന്‍ മാ​ര്‍​ഗം 20 ല​ക്ഷം ലി​റ്റ​ര്‍ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫീ​സ് ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ച​ത്.

ചെ​ന്നൈ​യി​ലെ പ്ര​ധാ​ന ജ​ലാ​ശ​യ​ങ്ങ​ളൊ​ക്കെ വ​റ്റി​വ​ര​ണ്ടി​രി​ക്കു​ക​യാ​ണ്. കാ​ർ​ഷി​ക​മേ​ഖ​ല​യെ വ​ര​ൾ​ച്ച കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ വാ​ഗ്‌ദാ​നം. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ന​ന്ദി​യ​റി​യി​ച്ച് ത​മി​ഴ്‌​നാ​ട് പ്ര​തി​പ​ക്ഷ നേ​താ​വും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം​.കെ.സ്റ്റാ​ലി​ന്‍ രം​ഗ​ത്തെ​ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.