പത്തനംതിട്ട: നിര്‍മ്മല്‍ ലോട്ടറി ഒന്നാം സമ്മാനം ആക്രി പെറുക്കി ജീവിക്കുന്ന തമിഴ്‌നാട് സ്വദേശികള്‍ക്ക്. രാജപാളയം വടക്ക് മലയടിപ്പെട്ടി എംജിആര്‍ നഗര്‍ രണ്ടില്‍ സുബ്രഹ്മണ്യം, ഭാര്യ ലക്ഷ്മി എന്നിവരെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. മല്ലപ്പള്ളിയില്‍ ആക്രി പെറുക്കി ഉപജീവനം നടത്തുന്ന ദമ്പതികളായ ഇവര്‍ക്ക് നിർമല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷമാണ് ലഭിച്ചത്.

മല്ലപ്പള്ളിയില്‍ ലോട്ടറി വിൽപന നടത്തുന്ന പി.പി.സന്തോഷില്‍ നിന്നെടുത്ത NL 597286 നമ്പര്‍ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. നേരത്തേ പല തവണകളായി 5000 രൂപ വരെയുള്ള സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയും വലിയ തുക ലഭിക്കുന്നതെന്ന് സുബ്രഹ്മണ്യം പറഞ്ഞു.

Read More: Pournami Lottery RN-398 Result Today: പൗര്‍ണമി RN-398 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി; 70 ലക്ഷം തൃശൂർ ജില്ലയിൽ വിറ്റ ടിക്കറ്റിന്

22 വര്‍ഷമായി മല്ലപ്പള്ളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡ് തുരുത്തിപ്പള്ളില്‍ വാടകയ്‌ക്കെടുത്ത ഷെഡിലാണ് താമസം. അഞ്ച് മക്കളില്‍ മൂന്ന് പേര്‍ തമിഴ്‌നാട്ടിലാണ്. രോഗിയായ സുബ്രഹ്മണ്യത്തിന്റെ ചികിത്സയാണ് പണം കൊണ്ട് ആദ്യം ചെയ്യുക. ഒരു വീട് വയ്ക്കണമെന്നും ദമ്പതികള്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.