പാലക്കാട്: ലോകമെമ്പാടും പടർന്നുപിടിച്ച കൊറോണ രാജ്യത്തും വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. കേരള അതിർത്തികൾ പരിശോധന ശക്തമാക്കാനാണ് തമിഴ്നാട് സർക്കാർ തീരുമാനം.

പൊലീസിനൊപ്പം റവന്യൂ ട്രാൻസ്പോർട്ട് വിഭാഗങ്ങൾ സംയുക്തമായി പരിശോധന നടത്തും. നേരത്തെ അതിർത്തികൾ അടയ്ക്കുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ചീഫ് സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിയെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Also Read: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റി

വാളയാര്‍ വഴി അത്യാവശ വാഹനങ്ങള്‍ മാത്രം കടത്തിവിടും. നിലവില്‍ അതിര്‍ത്തി വഴി കടന്നെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിച്ച് മരുന്നുകള്‍ തളിച്ച ശേഷമാണ് തമിഴ്‌നാട്ടിലേക്ക് കടത്തിവിടുന്നത്. കേരളത്തിൽനിന്നുള്ള അന്തർ സംസ്ഥാന ബസുകളിലുൾപ്പടെ പരിശോധനയും ബോധവൽക്കരണവും ശക്തമാക്കിയിട്ടുണ്ട്. അത്യാവശ്യ ആവശ്യങ്ങൾക്കു പോകുന്നവരെ മാത്രമാണ് യാത്ര തുടരാൻ അനുവദിക്കുന്നത്.

കാസർഗോഡുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കർണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന ജില്ലയിലെ 12 അതിർത്തി റോഡുകൾ അടച്ചു. 5 അതിർത്തി റോഡുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്‌ടർ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു.

Also Read: ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ

കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നത് കുറയ്ക്കണമെന്നും വളരെ അത്യാവശ്യക്കാര്‍ മാത്രം യാത്ര ചെയ്താല്‍ മതിയെന്നുമുള്ള നിര്‍ദേശങ്ങളുള്ളതിനാല്‍ യാത്രക്കാര്‍ കുറഞ്ഞത് മൂലം ദക്ഷിണ റെയില്‍വേ 14 ട്രെയിന്‍ സര്‍വീസുകള്‍ കൂടി റദ്ദാക്കി. സ്‌പെഷല്‍ ട്രെയിനുകളും പ്രതിവാര ട്രെയിനുകളുമാണ് റദ്ദാക്കിയത്. കേരളത്തില്‍നിന്നു പുറത്തേക്കുമുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

രണ്ട് എംഎൽഎമാര്‍ നിരീക്ഷണത്തിലു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.