പത്തനംതിട്ട: തിരുവല്ല കല്ലൂപ്പാറയില്‍ തമിഴ്നാട് സ്വദേശിയായ തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കെട്ടിട നിര്‍മ്മാണത്തിനായി എത്തിയ മാര്‍ത്താണ്ഡം സ്വദേശിയായ സ്റ്റീഫനാണ് കൊല്ലപ്പെട്ടത്. 40 വയസായിരുന്നു. സംഭവത്തില്‍ കരാറുകരായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കരാറുകാരായ സുരേഷ്, ആല്ബിന് ജോസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മദ്യപിക്കുന്നതിനിടെ ഇരുവരും ചേര്‍ന്ന് ഇന്നലെ രാത്രി സ്റ്റീഫനെ മര്‍ദ്ദിച്ചെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ സ്റ്റീഫനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Also Read: വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി; ഓര്‍മശക്തി വീണ്ടെടുത്തെന്ന് ഡോക്ടര്‍മാര്‍