scorecardresearch

വന്‍ വിപണിമൂല്യമുള്ള കടല്‍ക്കുതിര അസ്ഥികൂടങ്ങളുമായി തമിഴ്നാട് സ്വദേശി പിടിയില്‍

പാലക്കാട് കെഎസ്ആര്‍ടിസി ബസ്റ്റ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്

പാലക്കാട് കെഎസ്ആര്‍ടിസി ബസ്റ്റ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്

author-image
WebDesk
New Update
Seahorse | Forest Department | Kerala

വനം വകുപ്പ് പിടികൂടിയ കടല്‍ക്കുതിര അസ്ഥികൂടങ്ങള്‍

പാലക്കാട്: വന്‍ വിപണിമൂല്യമുള്ള കടല്‍ക്കുതിരയുടെ അസ്ഥികൂടങ്ങളുമായി തമിഴ്‌നാട് ചെന്നൈ സ്വദേശി പിടിയില്‍. ഏഴിലരശന്‍ സത്യനാഥന്‍ എന്നയാളെയാണ് പിടികൂടിയത്. ഇയാളുടെ പക്കലുണ്ടായിരുന്ന കടല്‍ക്കുതിരകളുടെ 96 അസ്ഥികൂടങ്ങള്‍ കസ്റ്റഡിയിലെടുത്തു.

Advertisment

സംസ്ഥാന വനം ഇന്റലിജന്റ്‌സ് ആസ്ഥാനത്ത് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പാലക്കാട് ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും ഒലവക്കോട് ഫോറസ്റ്റ് റെയിഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പാലക്കാട് കെഎസ്ആര്‍ടിസി ബസ്റ്റ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പ്രതിയെ പിടികൂടിയത്.

നിലവില്‍ പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.1972-ലെ ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന കടല്‍ കുതിരകളുടെ ശേഖരണവും വ്യാപാരവും 2001 ജൂലൈ ഒന്ന് മുതല്‍ പ്രത്യേക മോറട്ടോറിയം മുഖേന നിരോധിച്ചിട്ടുള്ളതാണ്.

Forest Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: