Latest News
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

Kerala Rains; മഴക്കെടുതി; കേരളത്തിന് 16000 കിലോ അരിയും വസ്ത്രങ്ങളും നല്‍കി തമിഴ്‌നാട് എംഎല്‍എയുടെ കൈത്താങ്ങ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സഹായം എത്തുന്നുണ്ട്. മുഖ്യമന്ത്രി ആരംഭിച്ച സഹായ നിധിയിലേക്കും ആളുകള്‍ ഉദാരമായി സംഭാവനകള്‍ നല്‍കുന്നു

ചെന്നൈ: കേരളം മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ദുരന്തമുഖത്തെ അഭിമുഖീകരിക്കുമ്പോള്‍ സഹായവുമായി തമിഴ് ജനതയും. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സഹായവുമായി തമിഴ്‌നാട്ടില്‍ നിന്നുമുള്ള എംഎല്‍എയും മുന്നോട്ട് വന്നിരിക്കുകയാണ്. തമിഴ്‌നാട് കൗണ്ടപാളയം മണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എയായ ആറുക്കുട്ടിയാണ് സഹായഹസ്തവുമായെത്തിയത്.

കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി 16000 കിലോ അരിയാണ് ആറുകുട്ടി നല്‍കിയിരിക്കുന്നത്. എഐഎഡിഎംകെ എംഎല്‍എയാണ് ആറുക്കുട്ടി. വലിയ ലോറിയില്‍ അരിയുമായി യാത്ര തിരിക്കുന്നതിന്റെ ചിത്രം ആറുക്കുട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. വസ്ത്രങ്ങളും ഇതോടൊപ്പം അയച്ചിട്ടുണ്ട്.

കൊച്ചിന്‍ തമിഴ്‌സംഘമാണ് ഇതിനായി മുന്‍കൈ എടുത്തത്. കൊച്ചിയിലെത്തിയ അരിയും വസ്ത്രങ്ങളും എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫറുള്ളയും സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി.രാജമാണിക്യവും ഏറ്റുവാങ്ങുകയും പിന്നീട് ഇടുക്കിയിലെ ക്യാമ്പുകളിലേയ്ക്ക് അയക്കുകയും ചെയ്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സഹായം എത്തുന്നുണ്ട്. മുഖ്യമന്ത്രി ആരംഭിച്ച സഹായ നിധിയിലേക്കും ആളുകള്‍ ഉദാരമായി സംഭാവനകള്‍ നല്‍കുന്നു. 1831 കോടി രൂപയുടെ നഷ്ടം കേരളത്തിനുണ്ടായതായാണ് കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ സൂചിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ 3.35ഓടെ മുല്ലപ്പെരിയാര്‍ തുറന്നതിനെ തുടര്‍ന്നുണ്ടായ കെടുതികള്‍ ഇതില്‍ പെടില്ല. 100 കോടിയുടെ അടിയന്തര ധനസഹായമാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചിട്ടുള്ളത്. ഇതേ തുടര്‍ന്നാണ് ജനങ്ങളില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്നും പണം സ്വരൂപിക്കാന്‍ കേരള സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രാജ്യത്തിനകത്തും പുറത്തുമുളളവര്‍ക്ക് ഓണ്‍ലൈനായി പണമടക്കാനുളള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. https://donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന സുരക്ഷിതമായി ക്രഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് സംവിധാനം വഴിയോ പണമടക്കാന്‍ പേമെന്റ് ഗേറ്റ് വേ സജ്ജമാക്കിയിട്ടുണ്ട്. പണമടക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കുന്ന രശീത് ഓണ്‍ലൈനില്‍ തല്‍സമയം ലഭ്യമാകും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Tamil nadu mla sends 16000 kilo gram rice to kerala

Next Story
Kerala Rains: പട്ടാളവും പൊലീസും മാത്രമല്ല, സേവന രംഗത്ത് എന്‍സിസിയും; കൊച്ചു മിടുക്കന് സല്യൂട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express