/indian-express-malayalam/media/media_files/uploads/2018/12/pooja-23930b113c19131c05fa23b23dae6340-002-2.jpg)
കോ​ട്ട​യം: സംസ്ഥാന സർക്കാരിന്‍റെ പൂ​ജ ബം​ബ​ർ ലോ​ട്ട​റി​യു​ടെ നാ​ലു കോ​ടി രൂ​പ അടിച്ചത് തമിഴ്നാട് സ്വദേശിക്ക്. കോ​ട്ട​യം നഗരത്തിലെ തുണിക്കടയിൽ മെ​ൻ​സ് വെ​യ​ർ വി​ഭാ​ഗ​ത്തി​ലെ സൂ​പ്പ​ർ​വൈ​സറായ തി​രു​ന​ൽ​വേ​ലി​ സ്വദേശിയായ ഷ​ണ്‍​മു​ഖ​ൻ മാ​രി​യ​പ്പ​നാണ് ലോട്ടറി അടിച്ചത്. 51 വയസുകാരനായ ഇദ്ദേഹം അവിവാഹിതനാണ്. മാസത്തില്‍ ഒന്നോ രണ്ടോ ലോട്ടറി മാത്രമാണ് ഇദ്ദേഹം എടുക്കാറുളളത്.
വെളളിയാഴ്ച നറുക്കെടുപ്പ് നടന്നതിന് പിന്നാലെ തനിക്ക് ലോട്ടറി അടിച്ചെന്ന് മാരിയപ്പന്‍ അറിഞ്ഞിരുന്നു. ഉടന്‍ തന്നെ അദ്ദേഹം ലോട്ടറി ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിച്ചു. വിഎ 489017 എന്ന നമ്പറിനാണ് മാരിയപ്പന് ലോട്ടറി അടിച്ചത്. ക​ഴി​ഞ്ഞ​യാ​ഴ്ച ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്ര​ പരിസരത്ത് നിന്നാണ് അദ്ദേഹം ലോട്ടറി എടുത്തത്. ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ക്ഷേത്രത്തിന് പുറത്തുണ്ടായിരുന്ന ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്നാണ് ലോട്ടറി എടുത്തത്. ഏറ്റുമാനൂരപ്പനാണ് തനിക്ക് ഈ ഭാഗ്യം കൊണ്ടുവന്നതെന്നാണ് മാരിയപ്പന്‍ പറയുന്നത്.
മാരിയപ്പന് മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ളും ഒ​രു സ​ഹോ​ദ​രി​യു​മു​ണ്ട്. സ്വ​ന്ത​മാ​യി സ്ഥ​ല​മോ വീ​ടോ ഇ​ല്ലാ​ത്ത ഷ​ണ്‍​മു​ഖ​ന്‍റെ കു​ടും​ബം ത​മി​ഴ്നാ​ട്ടി​ലെ തി​രുനെ​ൽ​വേ​ലി​യി​ൽ വാ​ട​ക​വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​ത്. ഒ​രു വീ​ട് വയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് മാരിയപ്പന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.