ബാലകൃഷ്ണപിളളയെ ചൊല്ലിയും എൻ സി പിയിൽ കലാപക്കൊടി ഉയരുന്നു. ഇരുവിഭാഗങ്ങളിലായി നിൽക്കുന്ന എ കെ ശശീന്ദ്രൻ, തോമസ് ചാണ്ടി വിഭാഗങ്ങൾ കേരളാ കോൺഗ്രസ് (ബി)യെ എൻ സിപിയിൽ എടുക്കുന്നതിനെതിരെ രംഗത്തു വന്നു കഴിഞ്ഞു. പാർട്ടിക്കുളളിൽ രണ്ട് ഭാഗത്താണെങ്കിലും ബാലകൃഷ്ണപിളളയെ ലയിപ്പിക്കുന്നതിനെതിരെ ഇരു വിഭാഗത്തിനും ഒരേ നിലപാടാണുളളത്.

പാർട്ടിയിൽ ആലോചിക്കാതെയാണ് സംസ്ഥാന പ്രസിഡന്രിന്രെ ചുമതല കൂടി വഹിക്കുന്ന പീതാംബരൻ മാസ്റ്റർ ആർ ബാലകൃഷ്ണപിളളയോടും മകനും എം എൽ എയുമായ കെ ബി. ഗണേശ് കുമാറിനോടും രഹസ്യ ചർച്ച നടത്തിയതെന്നും ഇരുവിഭാഗങ്ങളും ആരോപിക്കുന്നു.
കേരളത്തിൽ talks with Balakrishna Pillai angers NCP factions-AK Saseendran-Thomas Chandy-Sharad Pawarചർച്ച നടത്തിയ ശേഷം ജനുവരി ആറിന് ശരത് പവാറുമായി ആർ ബാലകൃഷ്ണപിള്ള കൂടിക്കാഴ്ച നടത്തുമെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് പാർട്ടിക്കുളളിൽ വിവാദം ഉയരുന്നത്. ഇന്ന് ചേരുന്ന എൻ സി പി സംസ്ഥാന സമിതിയോഗത്തിൽ ഈ വിഷയം ചർച്ചയാകും

ജനുവരി നാലിന് ഇക്കാര്യം ചർച്ച ചെയ്യാൻ കേരള കോൺഗ്രസ് ബി പ്രത്യേക യോഗം ചേരുമെന്നാണ് റിപ്പോർട്ട്.

എൽഡിഎഫിലേക്കുള്ള കേരള കോൺഗ്രസ് ബിയുടെ പ്രവേശനം ഇതുവരെ സാധ്യമായിട്ടില്ല. അതിനാൽ തന്നെ മന്ത്രി സ്ഥാനം എന്നത് കേരളാ കോൺഗ്രസിന് ലഭിക്കാനുളള ബുദ്ധിമുട്ടും ഉണ്ട്. ബാലകൃഷ്ണ പിളളയെ മുന്നണിയിൽ എടുക്കുന്നതിൽ സി പി എമ്മിലെ ഒരു വിഭാഗത്തിനും സി പി ഐയും എതിർപ്പുണ്ട്. അതിനാലാണ് അത് സാധ്യമാകാതിരിക്കുന്നത്.

നിലവിൽ എൻ സി പിയിൽ ലയിച്ചാൽ അവരുടെ മന്ത്രിസ്ഥാനം ലഭിക്കുമെന്ന കണക്കുകൂട്ടലാണിതെന്ന് എൻ സിപിയിലെ വിരുദ്ധ വിഭാഗം ആരോപിക്കുന്നു. ലയനം നടന്നാൽ കെബി ഗണേഷ് കുമാർ അടക്കം എൻസിപിക്ക് മൂന്ന് നിയമസഭാംഗങ്ങളാവും. നിലവിൽ രണ്ട് എംഎൽഎമാരും രാജിവച്ച് ഒഴിഞ്ഞ എൻസിപിയിൽ നിന്ന് ഗണേശ് കുമാറിന് മന്ത്രിസ്ഥാനത്തേക്ക് അവകാശം ഉന്നയിക്കാനും സാധിച്ചേക്കും.
എന്നാൽ തോമസ് ചാണ്ടിയും എ കെ ശശീന്ദ്രനും തങ്ങളുടെ കേസുകളിൽ തീരുമാനമായാൽ തിരികെ മന്ത്രിസ്ഥാനത്തേയ്ക്ക് എത്താമെന്ന വിശ്വാസത്തിലാണ്.

ആഭ്യന്തര കലഹം ഒഴിയാബാധ പോലെ എൻ സി പി സംസ്ഥാനഘടകത്തെ പിടികൂടയിരിക്കുന്നു. മന്ത്രി എ കെ ശശീന്ദ്രന്രെ രാജി, ഉഴവൂർ വിജയന്രെ മരണം, തോമസ് ചാണ്ടിയുടെ രാജി തുടങ്ങി പാർട്ടിക്കുളളിൽ അഭിപ്രായഭിന്നതകൾ പൊട്ടിപ്പുറപ്പെട്ട കലഹങ്ങൾ കനലടങ്ങാതെ തുടരുന്നുവെന്നാണ് പുതിയ സംഭവങ്ങൾ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ