scorecardresearch

Latest News

ടി ശശിധരൻ വീണ്ടും സിപിഎം തൃശൂർ ജില്ലാകമ്മിറ്റിയിൽ; മടങ്ങിവരവ് 17 വർഷത്തിന് ശേഷം

ബ്രാഞ്ച് കമ്മിറ്റിയിലേക്കായിരുന്നു ആദ്യം തരംതാഴ്ത്തിയത്. പിന്നീട് അദ്ദേഹം ഏരിയ കമ്മിറ്റിയിലേക്ക് എത്തിയിരുന്നു

T Sasidharan, CPIM, Thrissur, District Commitee, ടി ശശിധരൻ, സിപിഐഎം, തൃശൂർ, Malayalam News, Kerala News, IE Malayalam

തൃശ്ശൂര്‍: വിഭാഗീയതയുടെ പേരില്‍ പാർട്ടി തരം താഴ്ത്തിയിരുന്ന ടി ശശിധരനെ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. ജില്ലാകമ്മിറ്റിയിൽ നിന്ന് ഇദ്ദേഹത്തെ കീഴ് ഘടകങ്ങളിലേക്ക് തരം താഴ്ത്തിയിരുന്നു. ഇപ്പോൾ 17 വര്‍ഷത്തിന് ശേഷമാണ് ശശിധരനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നത്.

ബ്രാഞ്ച് കമ്മിറ്റിയിലേക്കായിരുന്നു ആദ്യം തരംതാഴ്ത്തിയത്. പിന്നീട് അദ്ദേഹം ഏരിയ കമ്മിറ്റിയിലേക്ക് എത്തിയിരുന്നു. ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയാണ് ടി ശശിധരൻ.

അതേസമയം, എം എം വർഗീസിനെ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. മുൻ എം എൽ എ ബാബു എം പാലിശ്ശേരിയെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.

44 അംഗ ജില്ലാ കമ്മിറ്റിയില്‍ നാല് പേർ വനിതകളാണ്ത്. 12 പേര്‍ പുതുമുഖങ്ങളാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: T sasidharan back in cpm thrissur district commitee