ഒരു യഥാർത്ഥ എഴുത്തുകാരന്റെ ശ്മശാനമാണ് സിനിമയെന്ന് ചെറുകഥാകൃത്ത് ടി.പത്മനാഭൻ. സിനിമയ്ക്ക് അത്ര വലിയ ആളൊന്നും വേണ്ട. അത്ര വലിയ കൃതിയും വേണ്ട. പക്ഷെ ഞാൻ സിനിമയിൽ കഥ അല്ലെങ്കിൽ കണ്ടന്റ് പ്രധാനമാണ് എന്ന് വിശ്വസിക്കുന്നയാളാണ്. അതുപോലെ സിനിമയ്ക്ക് ഒരു മെസേജ് ഉണ്ടായിരിക്കണമെന്നും വിശ്വസിക്കുന്നു. അത് ജനക്ഷേമപരമായിരിക്കണമെന്നും ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പത്മനാഭൻ പറഞ്ഞു

മമ്മൂട്ടിയും മോഹൻലാലും ഇഷ്ടപ്പെട്ട നടന്മാരാണ്. എന്നു കരുതി 70-ാം വയസ്സിൽ അവർ കൊച്ചുമക്കളുടെ പ്രായത്തിലുളള പെൺകുട്ടികളുമായി ആടിപ്പാടുന്നതൊന്നും എന്നെ സംബന്ധിച്ച് സ്വീകാര്യമായ കാര്യമല്ല. അവരൊക്കെ ഒന്നാന്തരം ആക്ടേഴ്സാണ്. എങ്കിലും മലയാള സിനിമയുടെ ഇന്നത്തെ താരാധിപത്യത്തിന് കാരണം ഇവരും കൂടിയാണെന്നും പത്മനാഭൻ പറഞ്ഞു.

‘എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ സൗണ്ട് ഓഫ് മ്യൂസിക്കാണ്. മലയാളത്തിൽ കമലിന്റെ രാപ്പകൽ. നെഗറ്റീവ് മെസേജ് ഒന്നും സിനിമയിൽ കൊണ്ടുവരാത്ത ഒരു സംവിധായകനാണ് കമൽ. അതുപോലെ തന്നെ രഞ്ജിത്തിന്റെ ദേവാസുരവും, ആറാം തമ്പുരാനും, നരസിംഹവുമൊക്കെ മലയാളത്തിന്റെ ക്ലാസിക്കാണെന്നാണ് എന്റെ വിശ്വാസം. പത്മരാജന്റെയും സത്യൻ അന്തിക്കാടിന്റെയും ലാൽ ജോസിന്റെയും സിനിമകളും ഇഷ്ടമാണെന്നും’ ടി.പത്മനാഭൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ