ടി.പി വധക്കേസ് പ്രതി കുഞ്ഞനന്തന് ജാമ്യം

ടി.പി കേസിൽ 2014 ജനുവരിയിലാണ് കുഞ്ഞനന്തൻ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നത്

kunjananthan, tp murder case, ie malayalam

കൊച്ചി: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി പി.കെ.കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ശിക്ഷ തൽക്കാലത്തേക്ക് റദ്ദാക്കി 3 മാസത്തെ ജാമ്യമാണ് അനുവദിച്ചിട്ടുള്ളത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ആരോഗ്യനില മോശമാണെന്നും ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കുഞ്ഞനന്തൻ കോടതിയെ സമീപിച്ചത്. 85 കിലോ ഉണ്ടായിരുന്ന ഭാരം 30 ആയി കുറഞ്ഞെന്നും ഇപ്പോൾ ലഭിക്കുന്ന ചികിത്സ പോരെന്നും വിദഗ്‌ധ ചികിത്സ വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

ടി.പി കേസിൽ 2014 ജനുവരിയിലാണ് കുഞ്ഞനന്തൻ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നത്. ഗൂഢാലോചന കേസിലാണ് വിചാരണ കോടതി കുഞ്ഞനന്തനെ ശിക്ഷിച്ചത്. 2012 മേയ് നാലിന് രാത്രി പത്തേകാലിന് വടകരയ്ക്കടുത്ത് വള്ളിക്കാട്ടുവച്ചാണ് സിപിഎം വിമതനും റവലൂഷണറി മാര്‍ക്‌സിസ്റ്റ് നേതാവുമായ ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്.

Covid-19 Live Updates: കോവിഡ് 19: ആരോഗ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്

കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മോഹനന്‍ ഉള്‍പ്പെടെ 24 പേരെ കുറ്റവിമുക്തരാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: T p chandrasekharan murder case accused kunjananthan got bail

Next Story
‘അവൾക്ക് ഉടൻ മടങ്ങാനാകുമെന്ന് കരുതുന്നില്ല’; ഇറ്റലിയിൽ കുടുങ്ങിയവരിൽ എംഎൽഎയുടെ ഭാര്യയുംcovid 19,coronavirus,muhammed muhsin mla,മുഹമ്മദ് മുഹസിന്‍ എംഎല്‍എ,പട്ടാമ്പി,ഇറ്റലി,Italy,കൊറോണ,കൊറോണ വൈറസ്,കൊവിഡ് 19, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com