തിരുവനന്തപുരം: 2017ലെ വയലാര്‍ അവാര്‍ഡ് ടി.ഡി.രാമകൃഷ്ണന്. ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവലിനാണ് അവാര്‍ഡ്. എം.കെ.സാനു അധ്യക്ഷനായ സമിതിയാണ് അവാര്‍ഡിനായി കൃതി തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലമാക്കി നിര്‍ത്തി ആണ്ടാള്‍ ദേവനായകിയുടെ കഥ പറയുകയാണ് നോവലിലൂടെ എഴുത്തുകാരന്‍. രജനി തിരണഗാമ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകയുടെയും മിത്തിലെ ദേവനായകിയുടെയും അനുഭവങ്ങള്‍ സമാനമാക്കികൊണ്ട് അന്നും ഇന്നും സ്ത്രീ അനുഭവിക്കുന്ന ക്രൂരതയെ നോവലിസ്റ്റ് വരച്ചിടുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ