കൊച്ചി: വിവാദമായ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിവിൽപനയുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരിക്കും വൈദികര്‍ക്കും എതിരെ കേസെടുക്കാനുള്ള ഉത്തരവിന് സ്റ്റേ. അന്വേഷണം നടത്താൻ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്.

കേസിൽ പൊലീസ് നടപടികൾ സ്വീകരിക്കുന്നതും ഡിവിഷൻ ബെഞ്ച് തടഞ്ഞിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരുടെ ഹർജി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്‍റെ വിധി.

കേസ് വിശദമായി വാദം കേൾക്കുന്നതിന് ഏപ്രിൽ നാലിലേക്ക് മാറ്റി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.