കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ കർദ്ദിനാളിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത വൈദികരുടെ പുതിയ നീക്കം. അന്വേഷണ റിപ്പോർട്ട് അടക്കമുളള പരാതി വത്തിക്കാനിലേക്ക് അയച്ചു. കർദ്ദിനാളിനെ കുറ്റവിമുക്തനാക്കാനുളള ശ്രമത്തിന് തടയിടാനാണ് വൈദികരുടെ ശ്രമം.

കർദ്ദിനാളിനെതിരെ നിലപാട് ശക്തമാക്കാൻ ലക്ഷ്യമിട്ട് ഇതേ വൈദികരും വിശ്വാസികളും ചേർന്ന് പുതിയ സംഘടന രൂപീകരിച്ചത് ഈയടുത്താണ്.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ കടങ്ങള്‍ വീട്ടാനാണ് രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനായി സഭാ നിയമ പ്രകാരം വിവിധ വൈദിക സമിതികളില്‍ ചര്‍ച്ച നടത്തുകയും വില്‍പ്പനയ്ക്കായി സമിതിയെ നിയോഗിക്കുകയുമായിരുന്നു. എന്നാല്‍ ഈ ഭൂമി വില്‍പ്പന രൂപതയ്ക്കു വന്‍ നഷ്ടമാണുണ്ടാക്കിയെന്നു തിരിച്ചറിഞ്ഞതോടെയാണ് സംഭവം വിവാദമായതും ഒരു വിഭാഗം വൈദികര്‍ നടപടിയാവശ്യപ്പെട്ടു രംഗത്തെത്തിയതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.