കൊച്ചി: കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട്, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പ്രതിസ്ഥാനത്ത് നിർത്തിയ ഭൂമിയിടപാട് കേസിൽ ആദായ നികുതി വകുപ്പിന്റെ കടുത്ത നടപടി. ഇടനിലക്കാർ വഴി വിറ്റ കത്തോലിക്ക സഭയുടെ ഭൂമി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി.

കാക്കനാട് ഭൂമിയിടപാടിന് ഇടനില നിന്ന സാജു വർഗ്ഗീസിന്റെ ആഡംബര വീടും സ്ഥലവുമാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. എറണാകുളം ജില്ലയിലെ കാക്കനാട്ടെ ഭൂമിയാണ് കണ്ടുകെട്ടിയത്. പത്ത് കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് വിവരം. ഭൂമി കണ്ടുകെട്ടിയതോടെ സഭാ നേതൃത്വത്തിനെതിരെയും ആദായ നികുതി വകുപ്പ് കടുത്ത നടപടിയിലേക്ക് കടക്കുമെന്നാണ് വിവരം.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ കടങ്ങള്‍ വീട്ടാനാണ് രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനായി സഭാ നിയമ പ്രകാരം വിവിധ വൈദിക സമിതികളില്‍ ചര്‍ച്ച നടത്തുകയും വില്‍പ്പനയ്‌ക്കായി സമിതിയെ നിയോഗിക്കുകയുമായിരുന്നു. എന്നാല്‍ ഈ ഭൂമി വില്‍പ്പന രൂപതയ്‌ക്കു വന്‍ നഷ്‌ടമാണുണ്ടാക്കിയെന്നു തിരിച്ചറിഞ്ഞതോടെയാണ് സംഭവം വിവാദമായതും ഒരു വിഭാഗം വൈദികര്‍ നടപടിയാവശ്യപ്പെട്ടു രംഗത്തെത്തിയതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.