കൊച്ചി: സിറോ മലബാർ സഭയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തനിക്ക് തെറ്റുപറ്റിയെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട കുറ്റസമ്മത മൊഴി കർദ്ദിനാൾ, ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ കമ്മിഷന് എഴുതി നൽകി.

“ഇടനിലക്കാരൻ സാജുവിനെ പരിചയപ്പെടുത്തിയത് താനാണ്. ഭൂമിയിടപാടിൽ മനഃപ്പൂർവമല്ലാത്ത ചില ക്രമക്കേടുകൾ സംഭവിച്ചിട്ടുണ്ട്. സഭയുടെ നന്മ മാത്രമേ താൻ ആഗ്രഹിച്ചിട്ടുളളൂ”, കർദ്ദിനാൾ എഴുതി നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

വിവാദമായ ഭൂമിയിടപാടിൽ സിറോ മലബാർ സഭ വൈദികർ രണ്ടുതട്ടിലായിരുന്നു. എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികരാണ് കർദ്ദിനാളിനെതിരെ ശക്തമായ നിലപാടെടുത്ത് രംഗത്ത് വന്നത്. വൈദികരും വിശ്വാസികളും ചേർന്ന് പ്രത്യേക സംഘടനയുണ്ടാക്കി ഭൂമിയിടപാട് വിഷയത്തിലെ നിലപാട് കടുപ്പിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ