കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുളള കൂടുതൽ ഭൂമികൾ വിൽക്കുന്നതിനെതിരെ സമർപ്പിച്ച ഹർജി ഇന്ന് കോടതിയിൽ. കേരളാ കാത്തലിക് അസോസിയേഷൻ ഫോർ ജസ്റ്റീസ് ആണ് ഭൂമി വിൽക്കരുതെന്ന് ആവശ്യപ്പെട്ട് എറണാകുളം മുൻസിഫ് കോടതിയിൽ ഹർജി നൽകിയത്.

തൃക്കാക്കരയിലെ 12 ഏക്കർ ഭൂമിയാണ് ഹർജിക്ക് ആധാരം. ഈ സ്ഥലം വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പളളിക്ക് വിൽക്കാനാണ് അതിരൂപത നേതൃത്വം തീരുമാനിച്ചത്.

ഹർജി പരിഗണിച്ച കോടതി, അതിരൂപത അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനന്തോടത്ത്, വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പളളി എന്നിവർക്ക് നോട്ടീസ് അയച്ചിരുന്നു.

ഇപ്പോഴത്തെ മതിപ്പ് വില അനുസരിച്ച് ഈ 12 ഏക്കർ ഭൂമിക്ക് ചുരുങ്ങിയത് 180 കോടി രൂപയെങ്കിലും വിലയുണ്ടെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സെന്റിന് അഞ്ച് ലക്ഷം രൂപ ഈടാക്കി 60 കോടി രൂപയ്ക്കാണ് സ്ഥലം വിൽക്കാൻ അതിരൂപത തീരുമാനം എടുത്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ