കോട്ടയം: കത്തോലിക്ക സഭയെ നാണക്കേടിലാക്കിയ ലൈംഗികാരോപണ വിവാദത്തിൽ ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീകളെ പിന്തുണച്ച് ഇടവക വികാരിയും. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റേതെന്ന് സംശയിക്കുന്ന ശബ്‌ദരേഖയും വാട്‌സ്ആപ്പ് സന്ദേശങ്ങളും അടക്കം ശക്തമായ തെളിവുകളാണ് കന്യാസ്ത്രീയുടെ പക്കലുളളതെന്ന് ഫാ.നിക്കോളാസ് മണിപ്പറമ്പിൽ.

താൻ ഇടപെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചതായി നിക്കോളാസ് മണിപ്പറമ്പിൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.  ജലന്ധർ ബിഷപ്പിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്നും ഇക്കാര്യത്തിൽ വേഗം ഒത്തുതീർപ്പുണ്ടാക്കണമെന്നും താൻ ബിഷപ്പിന്റെ സഹായിയെ വിളിച്ച് അഭ്യർത്ഥിച്ചതായാണ് ഇടവക വികാരി പറഞ്ഞത്. എന്നാൽ വിഷയം ഗൗരവത്തിലെടുക്കാൻ ബിഷപ്പിന്റെ സഹായി തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

2014 മെയ് മാസം മുതല്‍ രണ്ട് വര്‍ഷത്തോളം ഒരോ മാസം ഇടവിട്ട് ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തി. ഇതിനിടെ 13 തവണ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ ക്രൈം ബ്രാഞ്ചിനു മൊഴി നൽകിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.