നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമമെന്ന് സിറോ മലബാര്‍ സഭ

ബിഷപ്പ് പറഞ്ഞ കാര്യങ്ങളുടെ ഉദ്ദേശശുദ്ധി വ്യക്തമായതിന് ശേഷവും നടപടി സ്വീകരിക്കണമെന്ന ആവശ്യം ആസൂത്രിതമാണെന്നും സഭ വ്യക്തമാക്കി

Narcotic Jihad, Mar Joseph Kalarangattu
Photo: Fcaebook

കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പിന്തുണയുമായി സിറോ മലബാര്‍ സഭ. ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. ബിഷപ്പ് പറഞ്ഞ കാര്യങ്ങളുടെ ഉദ്ദേശശുദ്ധി വ്യക്തമായതിന് ശേഷവും നടപടി സ്വീകരിക്കണമെന്ന ആവശ്യം ആസൂത്രിതമാണ്. ഇത്തരം ശ്രമങ്ങള്‍ തുടര്‍ന്നാല്‍ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും സഭ വ്യക്തമാക്കി.

സഭാ വിശ്വാസികള്‍ക്ക് വേണ്ടിയാണ് ബിഷപ്പ് സംസാരിച്ചത്. അത് പൊതുജനങ്ങള്‍ക്കായുള്ളതല്ല. ബിഷപ്പിന്റെ പ്രസംഗത്തെ ചിലര്‍ രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നമായി ചിത്രീകരിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവനക്ക് വര്‍ഗീയ ലേബലുകള്‍ നല്‍കി. സമൂഹത്തിന്‍റെ സമാധാനം ഇല്ലാതാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെപ്പ്റി വിശദമായ അന്വേഷണം ആവശ്യമാണെന്നും സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു.

അതേസമയം, ക്രൈസ്തവരെ ഇസ്ലാം മതത്തിലേക്ക് മാറ്റുന്നു എന്ന ആശങ്ക അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ പേരിലേക്ക് തള്ളേണ്ടതല്ല. വിവാദങ്ങള്‍ക്ക് തീ കൊടുത്ത് നാട്ടില്‍ നിലനില്‍ക്കുന്ന ഐക്യത്തിനും സമാധനത്തിനും വിള്ളല്‍ വരുത്താനുള്ള വ്യാമോഹം വ്യാമോഹമായി തന്നെ അവസാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: ക്രൈസ്തവരെ ഇസ്ലാം മതത്തിലേക്ക് മാറ്റുന്നു എന്ന ആശങ്ക അടിസ്ഥാന രഹിതം: മുഖ്യമന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Syro malabar church supports pala bishop mar joseph kallarangattu

Next Story
മയക്കുമരുന്ന് നല്‍കി മതപരിവര്‍ത്തനം ഇല്ല; കണക്കുകള്‍ വിശദീകരിച്ച് മുഖ്യമന്ത്രിPinarayi Vijayan, പിണറായി വിജയന്‍, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയന്‍, Pinarayi Vijayan Birthday, Pinarayi Vijayan Images, Pinarayi Vijayan Video, Pinarayi Vijayan Speech, Pinarayi Vijayan status, Pinarayi Vijayan age, Pinarayi Vijayan history, Pinarayi Vijayan Wikipedia, Pinarayi Vijayan Life, Pinarayi Vijayan Kerala CM, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X