കൊച്ചി: ലൗ ജിഹാദിനെതിരായുള്ള നിലപാടിനെ സംഘപരിവാര്‍ അനുകൂല നിലപാടായി വളച്ചൊടിക്കാന്‍ ശ്രമം നടക്കുന്നതായി സിറോ മലബാര്‍ സഭ. സഭയുടെ നിലപാടിനെ സംഘപരിവാറുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെന്ന് സിറോ മലബാര്‍ സഭ വ്യക്തമാക്കി. ലൗ ജിഹാദില്‍ അന്വേഷണം ആവശ്യപ്പെട്ടതിനെ മുസ്‌ലിം വിരുദ്ധ നിലപാടായി ചിത്രീകരിക്കേണ്ട ആവശ്യമില്ലെന്നും സഭ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘപരിവാറിന്റെ ക്രൈസ്തവ വിരുദ്ധ നിലപാടുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും സിറോ മലബാർ സഭ വിമർശനങ്ങൾക്ക് മറുപടിയായി പറഞ്ഞു. പൊതുസമൂഹത്തെ ബാധിക്കുന്ന ക്രമസമാധാന പ്രശ്നമാണ് ലൗ ജിഹാദ്. മതസൗഹാര്‍ദത്തെ ബാധിക്കുന്നതല്ല ഈ വിഷയമെന്നും സഭ കൂട്ടിച്ചേർത്തു.

Read Also: കാർത്തികയുടെ മകന്റെ കല്യാണത്തിന് ലാലേട്ടന്റെ സിംപിൾ എൻട്രി, വീഡിയോ

കേരളത്തില്‍ ലൗ ജിഹാദ് സജീവമാണെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ നേരത്തെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച സഭയുടെ പള്ളികളില്‍ വായിക്കാന്‍ നല്‍കിയ കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനത്തിലാണ് ലൗ ജിഹാദ് ആരോപണം ആവര്‍ത്തിച്ചിരിക്കുന്നത്. സിറോ മലബാര്‍ സഭ സിനഡ് യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കാനുള്ള ഇടയലേഖനത്തിലാണ് ലൗ ജിഹാദ് പരാമര്‍ശം.

വര്‍ധിച്ചു വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദത്തെ അപകടപ്പെടുത്തുന്നതാണെന്ന് ഇടയലേഖനത്തിൽ പറയുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് ലൗ ജിഹാദ് കാരണമാകുന്നു എന്നാണ് ഇടയലേഖനത്തിൽ പ്രധാനമായും പറയുന്നത്. അധികൃതര്‍ ഇതില്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. ലൗ ജിഹാദിനെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും സഭ ബോധവല്‍കരിക്കുമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.