കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു. ഭൂമി ഇടപാടിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കാമെന്ന് ജസ്റ്റിസ് കെമാൽ പാഷയുടെ അധ്യക്ഷതയിലുള്ള സിംഗിൾ ബഞ്ചാണ് നേരത്തെ ഉത്തരവിട്ടത്.
എന്നാൽ, ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണവുമായി അന്വേഷണ സംഘത്തിന് മുന്നോട്ടു പോകാമെന്നും ഹൈകോടതി വ്യക്തമാക്കി.ഇന്നാണ് കേസിൽ അന്തിമ വിധിയുണ്ടായത്. ചീഫ് ജസ്റ്റീസ് ആന്റണി ഡോമിനിക് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.ചേർത്തല സ്വദേശിയുടെ ഹരജി പരിഗണിച്ചായിരുന്നു സുപ്രധാന ഉത്തരവ് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ചത്.