കൊച്ചി: സീറോ മലബാർ സഭയ്ക്ക് പുതിയ മൂന്ന് മെത്രാന്മാർകൂടി. സീറോ മലബാർ സഭാ കൂരിയയിൽ റവ. ഡോ.സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിനെയും തലശേരിയിൽ അതിരൂപത സഹായമെത്രാനായി റവ. ഡോ. ജോസഫ് പാംബ്ലാനിയെയും തൃശൂർ അതിരൂപതാ സഹായ മെത്രാനായി റവ.ഡോ.ടോണി നീലങ്കാവിലിനെയുമാണ് പ്രഖ്യാപിച്ചത്. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് പുതിയ മെത്രാൻമാരെ പ്രഖ്യാപിച്ചത്.

ഒരാഴ്ച നീണ്ട സഭാ സിനഡിന്‍റെ സമാപനത്തോട് അനുബന്ധിച്ചായിരുന്നു മാർപാപ്പയുടെ അനുമതിയോടെ സഭയ്ക്ക് പുതിയ മെത്രാന്മാരെ പ്രഖ്യാപിച്ചത്. ഇതോടെ പുതുതായി നിയമിക്കപ്പെടുന്ന മൂന്നു മെത്രാന്മാര്‍ ഉള്‍പ്പടെ സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ എണ്ണം 61 ആയി. സീറോ മലബാര്‍ സഭയ്ക്ക് ആഗോളവ്യാപകമായി 32 രൂപതകളുണ്ട്. ഇവയില്‍ 29 എണ്ണം ഇന്ത്യയിലും 3 എണ്ണം വിദേശത്തുമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ