scorecardresearch

സിറിയയിൽ വ്യോമാക്രമണത്തിൽ ഐഎസ് തലവനെ വധിച്ചതായി യുഎസ്

2019 ഒക്‌ടോബർ 31-ന് ഐഎസ് തലവനായി ചുമതലയേറ്റ അബു ഇബ്രാഹിം അൽ-ഹാഷിമി അൽ-ഖുറൈഷിയെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം

2019 ഒക്‌ടോബർ 31-ന് ഐഎസ് തലവനായി ചുമതലയേറ്റ അബു ഇബ്രാഹിം അൽ-ഹാഷിമി അൽ-ഖുറൈഷിയെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം

author-image
WebDesk
New Update
IS, ISIS, Kannur, Two Women, ഐഎസ്, കണ്ണൂർ, ഐഎസ്, ഐഎസ്ഐഎസ്, കണ്ണൂർ, malayalam news, Kerala news, ie malayalam

സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണങ്ങളിഷ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ നേതാവ് കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.

Advertisment

2019 ഒക്‌ടോബർ 31-ന് തീവ്രവാദി ഗ്രൂപ്പിന്റെ തലവനായി ചുമതലയേറ്റ അബു ഇബ്രാഹിം അൽ-ഹാഷിമി അൽ-ഖുറൈഷിയെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. ഐഎസ്, നേതാവ് അബുബക്കർ അൽ-ബാഗ്ദാദി അതേ പ്രദേശത്ത് യുഎസ് റെയ്ഡിനിടെ മരിച്ചു ദിവസങ്ങൾക്ക് ശേഷമായിരുന്നു അബു ഇബ്രാഹിം അൽ-ഹാഷിമി നേതൃസ്ഥാനത്തെത്തിയത്. ബാഗ്ദാദി മരിച്ചത് പോലെ അൽ ഹാഷിമിയും കൊല്ലപ്പെട്ടെന്നും ബോംബ് സ്ഫോടനത്തിൽ ഹാഷിമിയുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടെന്നും ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അമീർ മുഹമ്മദ് സൈദ് അബ്ദൽ റഹ്മാൻ അൽ മൗല എന്നും അൽ-ഹാഷിമി അറിയപ്പെട്ടിരുന്നു.

Advertisment

മേഖലയിൽ തുടർച്ചയായി ആക്രമണങ്ങൾ നടത്തി ഐഎസ് പുനരുജ്ജീവനത്തിനായി ശ്രമിക്കുന്നതായി വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് യുഎസിന്റെ സൈനിക നടപടി. ഒരു ജയിൽ പിടിച്ചെടുക്കാനായി കഴിഞ്ഞ മാസം അവസാനം 10 ദിവസത്തെ ആക്രമണം ഉൾപ്പെടെ ഐഎസ് നടത്തിയിരുന്നു.


യുഎസ് സ്പെഷ്യൽ ഫോഴ്‌സ് ഹെലികോപ്റ്ററുകളിൽ എത്തുകയും സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ഒരു വീട് ആക്രമിക്കുകയും ചെയ്യുകയായിരുന്നു. തോക്കുധാരികളുമായി രണ്ട് മണിക്കൂർ ഏറ്റുമുട്ടിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

ആറ് കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി ആദ്യം പ്രതികരിച്ചവർ അറിയിച്ചു.

"അമേരിക്കൻ ജനതയെയും ഞങ്ങളുടെ സഖ്യകക്ഷികളെയും സംരക്ഷിക്കാനും ലോകത്തെ സുരക്ഷിതമായ സ്ഥലമാക്കാനും" താൻ ആക്രമണത്തിന് ഉത്തരവിട്ടതായി ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.

“നമ്മുടെ സായുധ സേനയുടെ വൈദഗ്ധ്യത്തിനും ധീരതയ്ക്കും നന്ദി, ഞങ്ങൾ ഐഎസിന്റെ നേതാവ് അബു ഇബ്രാഹിം അൽ-ഹാഷിമി അൽ-ഖുറൈഷിയെ യുദ്ധക്കളത്തിൽ നിന്ന് പുറത്താക്കി,” ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. സൈനിക നീക്കത്തിൽ പങ്കെടുത്ത എല്ലാ അമേരിക്കക്കാരും സുരക്ഷിതമായി മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

തുർക്കി അതിർത്തിയോട് ചേർന്ന അത്മെഹ് ഗ്രാമത്തിലായിരുന്നു വ്യോമാക്രമണ്. വയലുകളിൽ ഒലിവ് മരങ്ങളാൽ ചുറ്റപ്പെട്ട ഇരുനില വീടിന് നേർക്ക് ബോംബ് വർഷിക്കുകയായിരുന്നു. വീടിന്റെ മുകളിലത്തെ നില തകർന്നതായാണ് വിവരം.

"ദൗത്യം വിജയിച്ചു," എന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി ഒരു ഹ്രസ്വ പ്രസ്താവനയിൽ പറഞ്ഞു.

Isis

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: