തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനൊടൊപ്പം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ മൂന്ന് തവണ വിദേശയാത്ര നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 2017, 2018 വർൽങ്ങളിലായാണ് ഇരുവരും ഒരുമിച്ച് വിദേശയാത്ര നടത്തിയത്.
2017 ഏപ്രിലിൽ സ്വപ്നയും ശിവശങ്കറും ഒരുമിച്ച് യുഎഇയിലേക്ക് യാത്ര ചെയ്തു. ഇക്കാര്യം ശിവശങ്കർ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ചെയ്തിരുന്നു. 2018 ഏപ്രിലില്‍ ഒമാന്‍ യാത്ര ചെയ്ത ശിവശങ്കര്‍ അവിടെ സ്വപ്നയെ കാണുകയും ഒരുമിച്ച് മടങ്ങുകയും ചെയ്തു. 2018 ഒക്ടോബറിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശന വേളയിൽ ഇരുവരും ഒരുമിച്ച് യുഎഇയിലേക്ക് പോയി.
Also Read: ശിവശങ്കർ വഞ്ചകൻ; ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമെന്ന് ജി.സുധാകരൻ
ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയാണ് ഇഡി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സ്വര്‍ണം സൂക്ഷിക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമൊന്നിച്ച് ബാങ്ക് ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്നും സ്വപ്ന സമ്മതിച്ചുവെന്നും എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി.
ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്ന് സ്വപ്നയും സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന് ശിവശങ്കറും സമ്മതിച്ചതായും ഇഡി അറിയിച്ചു. ഇത് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങളാണ് എന്‍ഫോഴ്സ്മെന്റ് സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം എന്തുമായി ബന്ധപ്പെട്ടാണ് ഈ യാത്രകള്‍ എന്ന് എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. സ്വപ്ന, സരിത് എന്നിവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ ഹാജരാക്കിയത്.
Also Read: കള്ളപ്പണം: ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
അതേസമയം ശിവശങ്കറിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ജി.സുധാകരൻ രംഗത്തെത്തി. സര്‍ക്കാരിനോട് ശിവശങ്കരന് വിശ്വാസവഞ്ചനകാട്ടി. ദുര്‍ഗന്ധം ശിവശങ്കരന് വരെ മാത്രമേയുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ല. സ്വപ്നയുമായുള്ള സൗൃഹദം മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ലൈഫ് മിഷന് പദ്ധി കരാറുകരാനില്‍നിന്ന് സ്വപ്ന പണം വാങ്ങിയതിന് സർക്കാർ എന്ത് പിഴച്ചുവെന്നും അദ്ദേഹം ചോദിച്ചു.