സ്വർണക്കടത്ത് കേസ്: യുഎഇ അറ്റാഷെയുടെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന നടത്തി

വിമാനത്താവള കള്ളക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാന്‍ എസ്ആര്‍ ജയഘോഷിന്റെ മൊഴി പൂര്‍ണമായി വിശ്വസിക്കാതെ എന്‍ഐഎ

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ ഫ്ലാറ്റ് കസ്റ്റംസ് പരിശോധിച്ചു. പാറ്റൂരിലെ ഫ്ലാറ്റിലെ സന്ദര്‍ശക റജിസ്റ്ററും പരിശോധിച്ചു. സ്വപ്‌നയും സംഘവും തിരുവനന്തപുരത്ത് വാടക വീടുകളെടുത്തത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഇതേ തുടർന്നാണ് അറ്റാഷെയുടെ ഫ്ലാറ്റിലും പരിശോധന നടത്തിയത്.

ജയഘോഷിന്റെ മൊഴി പൂര്‍ണമായി വിശ്വസിക്കാതെ എന്‍ഐഎ

വിമാനത്താവള കള്ളക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാന്‍ എസ്ആര്‍ ജയഘോഷിന്റെ മൊഴി പൂര്‍ണമായി വിശ്വസിക്കാതെ എന്‍ഐഎ. സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്നാണു ജയഘോഷിന്റെ മൊഴി. എന്നാല്‍ അന്വേഷണം ഇയാളിലേക്കു നീങ്ങുമെന്നാണു സൂചന. കോണ്‍സുലേറ്റിലേക്ക് ബാഗുകള്‍ ശേഖരിച്ചുനല്‍കിയിരുന്നെന്നും ഇതില്‍ സ്വര്‍ണമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ജയഘോഷ് എന്‍ഐഎക്ക് മൊഴി നല്‍കിയതായാണു വിവരം. ബാഗുകളിലുണ്ടായിരുന്നത് സ്വര്‍ണമാണെന്നു മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ജയഘോഷ് മൊഴി നല്‍കിയിരുന്നു. സ്വര്‍ണം കടത്തിയ നയതന്ത്രബാഗ് വാങ്ങാന്‍ കസ്റ്റംസ് ഓഫീസിലേക്കു സരിത്തിനും സ്വപ്‌ന സുരേഷും പോയ വാഹനത്തില്‍ ജയഘോഷുമുണ്ടായിരുന്നതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

സരിത്തിനൊപ്പമാണു വാങ്ങാനാണു വിമാനത്താവളത്തില്‍ പോയതെന്നും നയതന്ത്ര ബാഗാണെന്നാണു കരുതിയതെന്നുമാണു ജയഘോഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. അതേസമയം, സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടശേഷം ജയഘോഷ് സരിത്തിനെയും സ്വപ്നയെയും പല തവണ ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചതായാണു വിവരം. ജയഘോഷിന്റെ മൊഴിയില്‍ പൊരുത്തേക്കേടുണ്ടെന്ന നിഗമനത്തിലാണ് എന്‍ഐഎ.

കുഴിവിള കരിമണല്‍ സ്വദേശിയായ ജയഘോഷ് കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലാണ്. ഇയാളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് തുമ്പ പൊലീസ് നടത്തിയ തെരച്ചിലിനിടെയാണു കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന നിലയില്‍ കുടുംബവീടിനു സമീപത്തെ പറമ്പില്‍ കിടക്കുകയായിരുന്നു ജയഘോഷ്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സ്വര്‍ണക്കടത്തില്‍ പങ്കുമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകുംവഴി ജയഘോഷ് കരഞ്ഞുപറഞ്ഞിരുന്നു. ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമാണോയെന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്.

Also Read: എല്‍ഡിഎഫ് യോഗം അടുത്തയാഴ്ച; സ്വര്‍ണക്കള്ളക്കടത്ത് വിവാദം ചര്‍ച്ചയാകും

ജയഘോഷിന്റെ നിയമനത്തിൽ സംശയം

എആര്‍ ക്യാമ്പിലെ പൊലീസുകാരനായിരുന്ന ജയഘോഷിന്റെ ഗണ്‍മാന്‍ നിയമനത്തിലും എന്‍ഐഎയ്ക്ക് സംശയം. കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാനായി ജയഘോഷിന്റെ സേവന കാലാവധി നീട്ടി നല്‍കിയത് ഡിജിപിയാണെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. 2019 ഡിസംബര്‍ 18ന് കോണ്‍സുലേറ്റ് ജനറല്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2017 ജൂണ്‍ 27നും 2018 ജൂലൈ 7നും 2019 ജനുവരി നാലിനും ജയഘോഷിന്റെ സേവനം ഡിജിപി നീട്ടിനല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തരസുരക്ഷാ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണു സുരക്ഷ നല്‍കിയതെന്നാണു പൊലീസ് പറയുന്നത്.

എല്‍ഡിഎഫ് യോഗത്തിൽ ചർച്ചയാവും

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സ്വര്‍ണക്കള്ളക്കടത്ത് കേസ് സബന്ധിച്ച വിവാദങ്ങള്‍ അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗം ചർച്ച ചെയ്യും. തിരുവനന്തപുരത്ത് ജൂലൈ 28-നാണ് യോഗം.

തിരുവനന്തപുരം വിമാനത്താവളത്തില്‍ യുഎഇ നയതന്ത്ര ചാനല്‍ വഴി എത്തിയ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഒന്നിനു പിന്നാലെ ഒന്നായി ഉയർന്ന വിവാദങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ വരെ എത്തിയിരുന്നു. ഇപ്പോള്‍, പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്.

സർക്കാർ വിവാദത്തിലായ സാഹചര്യത്തിൽ സിപിഎം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളുടെ യോഗം 23-ന് ചേരുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Swapna suresh sarith m sivasankar gold smuggling case news wrap july 20 updates

Next Story
നിർമ്മാതാവ് ആൽവിൻ ആന്റണിയ്ക്ക് എതിരെ ലൈംഗികാരോപണ കേസ്Alwyn Antony, Alwyn Antony case, Alwyn Antony sexual assault, Alwyn Antony sexual abuse, Alwyn Antony rape case
The moderation of comments is automated and not cleared manually by malayalam.indianexpress.com