/indian-express-malayalam/media/media_files/uploads/2022/02/swapna-suresh-on-crime-branch-fir-and-m-sivasankar-616028.jpg)
തിരുവനന്തപുരം: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നല്‍കിയെന്ന കേസില്‍ ക്രൈം ബ്രാഞ്ച് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്. "കേസിന്റെ ചോദ്യം ചെയ്യലിന്റെ സമയത്ത് എന്നെ സഹായിക്കുന്നതിനായി ക്രൈം ബ്രാഞ്ചുമായി സംസാരിച്ചത് ശിവശങ്കറാണ്. ഇപ്പോള്‍ വന്നിരിക്കുന്ന എഫ്ഐആര്‍ ഞാന്‍ സത്യം പുറത്ത് പറഞ്ഞതിന്റെ പ്രതികരണമാണെന്ന് തോന്നുന്നു," സ്വപ്ന വ്യക്തമാക്കി.
"കേസ് റജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഇനി ഇത് കോടതിക്ക് മുന്നിലുള്ള കാര്യമാണ്. അതിനാല്‍ കേസിനെക്കുറിച്ച് സംസാരിക്കാനില്ല. പെട്ടെന്നുള്ള നടപടിയില്‍ ഒരു സാധരണക്കാരി എന്ന നിലയില്‍ എനിക്ക് മനസിലാകുന്നത് ശിവശങ്കര്‍ സര്‍ അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്നതായിരിക്കും എന്നാണ്. എന്താണെങ്കിലും അത് നേരിടാന്‍ ഞാന്‍ തയാറാണ്," സ്വപ്ന കൂട്ടിച്ചേര്‍ത്തു.
"സര്‍ക്കാര്‍ ആരുടെ പക്ഷത്ത് നില്‍ക്കുന്നു എന്നത് എന്റെ വിഷയമല്ല. ശിവശങ്കര്‍ എന്നെ ആക്രമിക്കാന്‍ ഉയര്‍ത്തിയ വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ക്ക് മാത്രമാണ് ഞാന്‍ പ്രതികരിക്കുന്നത്. പ്രതികരിക്കുക എന്നത് എന്റെ അവകാശമാണ്. ഞാന്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത് സ്വാധീനമുള്ള ഒരാള്‍ക്കെതിരെയാണ്. എന്തും സംഭിവിക്കുമെന്ന് പ്രതീക്ഷിച്ചു തന്നെയാണ് ഇരിക്കുന്നത്. മരണം, ജയില്‍ ഇത് തന്നെയാണ് എന്റെ മുന്നിലുമുള്ളത്," സ്വപ്ന പറഞ്ഞു.
എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നല്‍കിയെന്ന കേസില്‍ സ്വപ്നയടക്കം പത്ത് പേരെ പ്രതി ചേര്‍ത്താണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. അന്ന് എച്ച്ആര്‍ മാനേജറായിരുന്ന സ്വപ്നയാണ് പരാതിയുണ്ടാക്കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസിൽ എയർ ഇന്ത്യ സാറ്റ്സ് വൈസ് ചെയർമാൻ ബിനോയ് ജേക്കബാണ് ഒന്നാം പ്രതി. സ്വപ്ന രണ്ടാം പ്രതിയും. 2016 ൽ അന്വേഷണം തുടങ്ങിയ കേസിൽ ഇപ്പോഴാണ് കുറ്റപത്രം നൽകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.