Latest News

ഉന്നതരുടെ പേര് പറയരുതെന്ന് ജയിലിൽ എത്തി ആവശ്യപ്പെട്ടു; ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്

ജയിലിൽ തന്നെ കാണാനെത്തിയവർ പൊലീസുകാരാണെന്ന് കരുതുന്നതായും സ്വപ്ന പറയുന്നു

Swapna Suresh, Gold Smuggling, സ്വർണക്കടത്ത് കേസ്, Thiruvanathapuram Gold Smuggling, തിരുവനന്തപുരം സ്വർണക്കടത്ത്, സ്വപ്ന സുരേഷ്, IE Malayalam, ഐഇ​ മലയാളം

കൊച്ചി: ഉന്നതരുടെ പേരുകൾ പറയരുതെന്ന് ആവശ്യപ്പെട്ട് ചിലർ തന്നോട് ജയിലിലെത്തി ആവശ്യപ്പെട്ടിരുന്നതായി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. അഭിഭാഷകൻ വഴി കോടതിക്ക് നൽകിയ കത്തിലാണ് സ്വപ്ന ഇക്കാര്യം വ്യക്തമാക്കിയത്. തന്റേയും കുടുംബാംഗങ്ങളുടേയും ജീവനു ഭീഷണിയുണ്ടെന്നും തനിക്ക് കൂടുതൽ സുരക്ഷ നൽകണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.

തന്റെ രഹസ്യമൊഴി മാധ്യമങ്ങൾ വഴിപുറത്തുവന്നിട്ടുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തിൽ ജയിലിൽ തന്റെ ജീവന് ഭീഷണി ഉണ്ടെന്നുമാണ് കത്തിൽ വ്യക്തമാക്കുന്നു. ജയിലിൽ തന്നെ കാണാനെത്തിയവർ പൊലീസുകാരാണെന്ന് കരുതുന്നതായും സ്വപ്ന പറയുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തോട് സഹകരിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടതായും അറിയിച്ചു.

അതേസമയം സ്വപ്നയുടെ മൊഴി ചോർന്ന സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്ക് കോടതി നേരത്തെ നിർദേശിച്ചിരുന്നു. കസ്റ്റംസ് കമ്മിഷണർ നടപടി സ്വീകരിക്കണമെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണ റിപ്പോർട്ട് മൂന്ന് മാസം കൂടുമ്പോൾ സമർപ്പിക്കാനും കോടതി നിർദേശിച്ചു.

കേസിൽ തങ്ങൾക്ക് രഹസ്യവിവരങ്ങൾ പങ്കുവയ്‌ക്കാനുണ്ടെന്ന് അറസ്റ്റിലായ സ്വപ്‌ന സുരേഷും സരിത്തും കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. കോടതിയോട് സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് അറിയിക്കുകയായിരുന്നു. വീഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കുമ്പോൾ ചുറ്റിലും പൊലീസുകാരായതിനാൽ ഒന്നും സംസാരിക്കാനാകുന്നില്ലെന്ന് സ്വപ്‌നയും സരിത്തും കോടതിയിൽ പറഞ്ഞു. കോടതിയോട് സ്വകാര്യമായി സംസാരിക്കാന്‍ അവസരം ഉണ്ടാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ഇരുവരുടെയും ആവശ്യം കോടതി അംഗീകരിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Swapna suresh letter in court regarding threatening

Next Story
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു; സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5032 പേർക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com