scorecardresearch

രമേശ് ചെന്നിത്തലയ്ക്ക് സ്വപ്‌ന ഐ ഫോൺ നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ

സ്വപ്‍ന ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐ ഫോണ്‍ വാങ്ങിയെന്നും ഇതിലൊന്ന് ചെന്നിത്തലയ്ക്ക് നല്‍കിയെന്നുമാണ് സന്തോഷ് ഈപ്പന്‍ ഹര്‍ജിയില്‍ പറയുന്നത്. ഫോണ്‍ വാങ്ങിയതിന്‍റെ ബില്‍ കോടതിക്ക് കൈമാറി

സ്വപ്‍ന ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐ ഫോണ്‍ വാങ്ങിയെന്നും ഇതിലൊന്ന് ചെന്നിത്തലയ്ക്ക് നല്‍കിയെന്നുമാണ് സന്തോഷ് ഈപ്പന്‍ ഹര്‍ജിയില്‍ പറയുന്നത്. ഫോണ്‍ വാങ്ങിയതിന്‍റെ ബില്‍ കോടതിക്ക് കൈമാറി

author-image
WebDesk
New Update
ramesh chennithala, രമേശ് ചെന്നിത്തല, kerala secretariat fire, സെക്രട്ടറിയേറ്റില്‍ തീപിടിത്തം, gold smuggling case, സ്വര്‍ണക്കടത്ത് കേസ്, chief secretary,ചീഫ് സെക്രട്ടറി, വിശ്വാസ് മേത്ത, അവിശ്വാസ് മേത്ത, pinarayi vijayan, പിണറായി വിജയന്‍, ldf, എല്‍ഡിഎഫ്, kodiyeri balakrishnan, കോടിയേരി ബാലകൃഷ്ണന്‍, iemalayalam, ഐഇമലയാളം

തിരുവനന്തപുരം: ലൈഫ് പദ്ധതിക്കായി നാല് കോടി 48 ലക്ഷം കമ്മീഷൻ നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ. കൂടാതെ സ്വപ്‌ന സുരേഷിന് അഞ്ച് ഐ ഫോണുകളും വാങ്ങി നൽകി. യുഎഇ കോൺസുലേറ്റിനായി ആണ് ഐ ഫോണുകൾ വാങ്ങി നൽകിയത്. ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ.

Advertisment

സ്വപ്‍ന ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐ ഫോണ്‍ വാങ്ങിയെന്നും ഇതിലൊന്ന് ചെന്നിത്തലയ്ക്ക് നല്‍കിയെന്നുമാണ് സന്തോഷ് ഈപ്പന്‍ ഹര്‍ജിയില്‍ പറയുന്നത്. ഫോണ്‍ വാങ്ങിയതിന്‍റെ ബില്‍ കോടതിക്ക് കൈമാറി.

യുഎഇ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികൾക്ക് നൽകാനായി ആണ് ഐ ഫോണുകൾ സ്വപ്‌ന വാങ്ങിയത്. ഈ അതിഥികളിൽ ഒരാൾ രമേശ് ചെന്നിത്തലയാണ്. 2019 ഡിസംബർ രണ്ടിനായിരുന്നു ചടങ്ങ്. സ്വപ്‌നയ്ക്ക് നൽകിയ ഫോണുകൾ രമേശ് ചെന്നിത്തലയ്ക്ക് അടക്കം സ്വപ്‌ന സമ്മാനിച്ചു. പരിപാടിയില്‍ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി. ഈ ചടങ്ങിൽ വെച്ചാണ് ഫോൺ കൈമാറിയതെന്ന് സന്തോഷ് ഈപ്പന്‍ പറയുന്നു. നവംബർ 29 നാണ് കൊച്ചിയിലെ ഷോപ്പിങ് സെന്‍ററില്‍ നിന്ന് ഫോൺ വാങ്ങിയത്.

കമ്മീഷനിൽ മൂന്ന് കോടി 80 ലക്ഷം രൂപ കോൺസുലേറ്റ് ജീവനക്കാരന് നൽകി. ഈജിപ്ഷ്യൻ പൗരൻ ഖാലിദാണ് പണം കൈപ്പറ്റിയത്. കോൺസുലേറ്റ് ജനറലാണ് പണം സ്വപ്‌ന വഴി ആവശ്യപ്പെട്ടതെന്നും സന്തോഷ് ഈപ്പൻ. കോൺസുലേറ്റിന്റെ ഔദ്യോഗിക വാഹനത്തിലാണ് ഇതിനായി വന്നത്. കവടിയാറിലെ കഫേ കോഫി ഡേയിൽ വച്ചാണ് പണം കൈമാറിയത്. 68 ലക്ഷം സന്ദീപ് നായരുടെ കമ്പനിക്ക് കൈമാറിയെസുംന്നും സന്തോഷ് ഈപ്പൻ വ്യക്തമാക്കി.

Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: