Latest News

സ്വപ്നയുടെ ശബ്ദരേഖ: ക്രൈംബ്രാഞ്ച് അന്വേഷിക്കും

സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിന് ശേഷം നൽകിയ കത്ത് ജയിൽ ഡിജിപി ഋഷിരാജ് സിങ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി

Swapna Suresh Thiruvanathapuram Gold Smuggling

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദ സന്ദേശം പുറത്തുവന്ന സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ശബ്ദരേഖയിൽ നേരത്തെ ജയിൽ വകുപ്പ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിന് ശേഷം നൽകിയ കത്ത് ജയിൽ ഡിജിപി ഋഷിരാജ് സിങ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.

ഇഡിക്ക് നൽകിയ കത്തിന് മറുപടി നൽകാൻ അന്വേഷണം വേണമെന്ന് ഋഷിരാജ് സിങ് പറഞ്ഞു. ശബ്ദരേഖ ചോർന്നത് ജയിലിൽ നിന്നല്ല എന്ന കണ്ടെത്തലിനെ തുടർന്ന് പരാതിയിൽ അന്വേഷണം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് ജയിൽ വകുപ്പ്. അതേസമയം ശബ്ദരേഖ തന്റേതാണെന്ന് സ്വപ്ന സുരേഷ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ശബ്ദരേഖ ചോർന്നതിൽ ഗൂഢാലോചനയുണ്ടെന്ന് ഇഡി സംശയിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ സ്വപ്നയെ ചോദ്യം ചെയ്ത് ചോർച്ച ജയിലിൽ നിന്നല്ലെന്ന് നിലപാടിലേക്ക് ജയിൽ വകുപ്പ് എത്തിയതിനെയും ഇഡി സംശയിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ അന്വേഷണ ഏജൻസി തെളിവുണ്ടാക്കാൻ ശ്രമം നടത്തിയെന്ന് പറയുന്ന ശബ്ദരേഖയാണ് പുറത്തായത്.

സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ജയിൽ ഡിഐജി റിപ്പോർട്ട് തയ്യാറാക്കാതെ വിവരങ്ങൾ മാത്രമാണ് ഡിജിപിയെ ധരിപ്പിച്ചത്. സ്വപ്ന ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത് കൊണ്ടാണ് രേഖാമൂലം റിപ്പോർട്ട് തയ്യാറാക്കാത്തത്. എന്നാൽ ഇഡിയുടെ കത്തിൽ, ജയിൽവകുപ്പ് കൃത്യമായ മറുപടി നൽകേണ്ടിവരും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Swapna suresh audio leak jail department ask for inquiry

Next Story
കൊറോണക്കാലത്ത് കോടിപതിയായി ലോട്ടറി വകുപ്പ്; വിൽപ്പനയിൽ റെക്കോർഡ് നേട്ടംwin win w-591 lottery, വിൻ വിൻ w-591, ഭാഗ്യക്കുറി, kerala lottery, കേരള ലോട്ടറി, വിൻ വിൻ ലോട്ടറി, win win lottery draw date, വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് തിയതി, kerala lottery results, കേരള ലോട്ടറി ഫലം, win win lottery kerala win win w-591 lottery, win win lottery kerala win win w-590 lottery results, kerala lottery x'mas new year bumper ticket, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ, kerala lottery x'mas new year bumper ticket price, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ ടിക്കറ്റ് വില, kerala lottery x'mas new year bumper ticket draw date, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ നറുക്കെടുപ്പ് തിയതി, kerala lottery x'mas new year bumper price, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ സമ്മാനത്തുക, kerala lottery news, kerala news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com