/indian-express-malayalam/media/media_files/uploads/2017/06/shakthibodhicats-tile.jpg)
കൊച്ചി: മെട്രോയുടെ കന്നി യാത്രയില്‍ കടന്നുകൂടിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ പരിഹസിച്ച് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. ക്ഷണിക്കപ്പെടാത്തിടത്തും അര്‍ഹതയില്ലാത്തിടത്തും വലിഞ്ഞുകേറിച്ചെന്നു ആളുകളിക്കാന്‍ ശ്രമിക്കുന്ന ഊളത്തരത്തെ നാം ഇനി കുമ്മനത്തം എന്നു വിളിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
"ഒറ്റികൊടുക്കുന്നവനെ നാം ജൂദാസ്സ് എന്നു വിളിക്കും. കലഹം ഉണ്ടാക്കുന്ന കുടിലബുദ്ധിയെ നാം ശകുനി എന്നു വിളിക്കും. ക്ഷണിക്കപ്പെടാത്തിടത്തും അര്‍ഹതയില്ലാത്തിടത്തും വലിഞ്ഞുകേറിച്ചെന്നു ആളുകളിക്കാന്‍ ശ്രമിക്കുന്ന ഊളത്തരത്തെ നാം ഇനി കുമ്മനത്തം എന്നു വിളിക്കണം", ശക്തിബോധി വ്യക്തമാക്കി. കുമ്മനത്തിന്റെ വിവാദ യാത്രയ്ക്കെതിരെ വിമര്‍ശനവും പരിഹാസവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
എന്നാല്‍ താന്‍ പങ്കെടുത്തത് സംസ്ഥാന സര്‍ക്കാരിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും അറിയിപ്പ് ലഭിച്ചത് കൊണ്ടാണെന്നാണ് കുമ്മനം പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയില്‍ തന്റെ പേര് ഉണ്ടായിരുന്നത് കൊണ്ടാണ് എസ്പിജിയും പൊലീസും തന്നെ തടയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേരള പൊലീസിനെ പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതിയും തനിക്ക് ഉണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി.
മെട്രോയുടെ ആദ്യ യാത്രയില്‍ ക്ഷണം ഇല്ലാതിരുന്നിട്ടും കുമ്മനം രാജശേഖരന്‍ യാത്ര ചെയ്ത സംഭവത്തിലെ സുരക്ഷാ വീഴ്ച്ച പരിശോധിക്കണമെന്ന് ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി മെട്രോ നാട മുറിക്കൽ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയിൽ ഇല്ലാത്ത ഒരാൾ കടന്നു കയറുന്നത് അതീവ സുരക്ഷാ വീഴ്ച്ചയാണെന്ന് അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us