പാലക്കാട്: പ്രമുഖ ആയുർവേദ ചികിത്സകനും സന്യാസിയുമായ ഒറ്റപ്പാലം പാലപ്പുറത്തെ സ്വാമി നിർമലാനന്ദഗിരി മഹാരാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം അറിയിച്ചു.
ആത്മീയതയെയും ആരോഗ്യ സേവനത്തെയും വ്യത്യസ്തമായ വീക്ഷണകോണിൽ നോക്കിക്കണ്ട് പ്രവർത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പരമ്പരാഗത വൈദ്യ ചികിത്സയിൽ നിന്ന് വ്യത്യസ്തമായി ആഹാരം, പരിസരം, ജീവിതരീതി എന്നിവയിലെ കുഴപ്പങ്ങളാണ് രോഗമുണ്ടാക്കുന്നതെന്നു മനസ്സിലാക്കിയുള്ള അദ്ദേഹത്തിന്റെ ചികിത്സ നിരവധി പേർക്ക് ആശ്വാസമേകിയിരുന്നതായും മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ അറിയിച്ചു.
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇന്ന് പാലക്കാട് തങ്കം ആസ്പത്രിയിലെത്തിയില്വെച്ച് വൈകുന്നേരം ആറരയോടെ സമാധിയാവുകയായിരുന്നു. 86 വയസ്സായിരുന്നു.