തിരുവനന്തപുരം: തിരുവനന്തപുരത്ത് ബലാത്സംഗ ശ്രമത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം ഛേദിച്ച സ്വാമി ഗംഗേശാനന്ദയുടെ കസ്റ്റഡി കാലാവധി നീട്ടി. രണ്ടാഴ്ചത്തേക്കാണ് സ്വാമിയുടെ റിമാന്‍ഡ് കാലാവധി നീട്ടിയത്. ജൂണ്‍ 17 വരെ റിമാന്‍ഡില്‍ കഴിയാന്‍ തിരുവനന്തപുരത്തെ പോക്‌സോ കോടതി ഉത്തരവിട്ടു. ഗംഗേശാനന്ദയെ അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഗംഗേശാനന്ദയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.

വര്‍ഷങ്ങളായി തന്നെ ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കുകയായിരുന്നു കോലഞ്ചേരി സ്വദേശി ശ്രീഹരി എന്ന ഗംഗേശാനന്ദ തീര്‍ഥപാദഎന്നാണ് പെൺകുട്ടിയുടെ മൊഴി. പ്രതി പെൺകുട്ടിയെ 17 വയസ്സുമുതല്‍ പീഡിപ്പിച്ചുവരുകയായിരുന്നത്രെ. തന്നിലൂടെ ദൈവാനുഗ്രഹം ഉണ്ടാകുമെന്ന് പറഞ്ഞായിരുന്നു പീഡനം എന്നായിരുന്നു മൊഴി. പലതവണ എതിർത്തിട്ടും സമൂഹത്തിനു മുന്നില്‍ വീട്ടുകാരെയും തന്നെയും മോശക്കാരിയാക്കുമെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു.

മെയ് 19ന് രാത്രി വീട്ടിലെത്തിയ ഗംഗേശാനന്ദ മാതാപിതാക്കള്‍ ഉറങ്ങിയ തക്കം നോക്കി പീഡിപ്പിക്കാനെത്തി. ഇയാളുടെ ലിംഗം മുറിച്ചുമാറ്റാന്‍ നേരത്തേ തീരുമാനിച്ചിരുന്നെന്നും ഇതിനായി കത്തി കരുതിവെച്ചിരുന്നെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.