Latest News

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ്: പെൺകുട്ടിയുടെ കാമുകൻ അയ്യപ്പദാസിനെ അറസ്റ്റ് ചെയ്തു

കൊല്ലത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു കൊണ്ടു പോയി.

കൊല്ലം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലത്ത് വെച്ചാണ് പെൺകുട്ടിയുടെ കാമുകനായ അയ്യപ്പദാസിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കൊല്ലത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു കൊണ്ടു പോയി.

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് അയ്യപ്പദാസാണെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു, എന്നാൽ പിന്നീട് അയ്യപ്പദാസ് പറഞ്ഞിട്ടാണ് താൻ ഇത് ചെയ്തത് എന്ന് യുവതി മൊഴിമാറ്റിയിരുന്നു. ഇതിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനാണ് അയ്യപ്പദാസിനെ അറസ്റ്റ് ചെയ്തത്.

അയ്യപ്പദാസ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാളിൽനിന്നു തനിക്കു ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ജൂണ്‍ 20 നു പേട്ട സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പെൺകുട്ടി വീട്ടുതടങ്കലിലാണ് എന്ന് ചൂണ്ടിക്കാട്ടി അയ്യപ്പദാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Swami gangeshananda case crime branch arrests girls lover ayyappadas

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express