തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടി വീട്ടുതടങ്കലിലാണെന്ന് കാമുകൻ അയ്യപ്പദാസ്. പെൺകുട്ടിയെ കാണുന്നില്ലെന്നു കാട്ടി അയ്യപ്പദാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. സംഭവത്തിൽ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടി. ഗംഗേശാനന്ദയുടെ സഹായിയാണ് അയ്യപ്പദാസ്.

സുഹൃത്തായ അയ്യപ്പദാസാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് പെൺകുട്ടി സ്വാമിയുടെ അഭിഭാഷകനോട് വെളിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു. അയ്യപ്പദാസിന് സ്വാമിയോട് വൈരാഗ്യമുണ്ടായിരുന്നു എന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. കട്ടിലിന് അടിയിലോ മറ്റോ ഒളിച്ചിരുന്നു താൻ തന്നെ അതു ചെയ്യാമെന്നാണ് അയ്യപ്പദാസ് ആദ്യം പറഞ്ഞത്. പിന്നീട് തന്നോടു ചെയ്യാൻ നിർദേശിക്കുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞിരുന്നു.

അയ്യപ്പദാസും സഹൃത്തുക്കളും നടത്തിയ ഗൂഢാലോചനയിലാണ് സംഭവം ഉണ്ടായതെന്നു വ്യക്തമാക്കുന്ന പെൺകുട്ടിയുടെ കത്തും കഴിഞ്ഞദിവസം അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയിരുന്നു. അയ്യപ്പദാസ്, മനോജ് മുരളി, അജിത് കുമാർ എന്നിവർ ചേർന്നുള്ള പദ്ധതിയാണെന്നും പെൺകുട്ടിയുടേതെന്നു പറഞ്ഞ കത്തിൽ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ