/indian-express-malayalam/media/media_files/uploads/2017/06/swami-ganeshananda.jpg)
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദ തീർഥപാദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. പെൺകുട്ടി പൊലീസിനെതിരെ പരാതിപ്പെട്ട സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുന്നത്. അതേസമയം, പെൺകുട്ടിയുടെ വസ്ത്രത്തിൽ പുരുഷ ബീജമില്ലെന്ന് റിപ്പോർട്ട്. ഫൊറൻസിക് പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് സ്വാമിയുടെ അഭിഭാഷകന് അയച്ച കത്തിൽ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. കാമുകനും മറ്റുരണ്ടുപേരും ചേർന്നാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. കാമുകന് സ്വാമിയോടുണ്ടായിരുന്ന മുൻവൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നും പെൺകുട്ടി കത്തിൽ പറഞ്ഞിരുന്നു. ജനനേന്ദ്രിയം മുറിച്ച സംഭവത്തിനു പിന്നിൽ പൊലീസിന്റെ ഗൂഢാലോചനയുണ്ട്. മുൻവൈരാഗ്യത്തെ തുടർന്ന് കാമുകനും മറ്റുരണ്ടുപേരും ചേർന്ന് സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ബാക്കി കാര്യങ്ങൾ പൊലീസ് കൂട്ടിച്ചേർത്തതാണെന്നും പെൺകുട്ടി കത്തിൽ ആരോപിച്ചു.
ഗംഗേശാനന്ദ മകളെ പോലെയാണ് തന്നെ കണ്ടിരുന്നത്. 16-ാം വയസ്സ് മുതല്‍ പീഡിപ്പിച്ചെന്ന ആരോപണം പൊലീസ് മൊഴിയില്‍ എഴുതിച്ചേര്‍ത്തതാണ്. അയ്യപ്പദാസ് എന്നയാളെ തനിക്കും കുടുംബത്തിനുമെന്ന പോലെ ഗംഗേശാനന്ദയ്ക്കും പരിചയമുണ്ട്. ഗംഗേശാനന്ദ പണം അപഹരിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അയ്യപ്പാദാസാണ് തന്നെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പെൺകുട്ടി കത്തിൽ വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബാംഗങ്ങൾ നേരത്തെ ഗംഗേശാനന്ദയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us