തിരുവല്ലയിൽ കർഷകതൊഴിലാളികളിൽ മരണപ്പെട്ട സംഭവത്തിൽ ദുരൂഹത. ഒരാളുടെ മരണകാരണം വിഷം ഉള്ളിൽ ചെന്നാണെന്ന് പൊലീസ് സർജന്റെ മൊഴി. മത്തായി ഈശോയുടെ ആമശയത്തിൽ നിന്നാണ് വിഷം കണ്ടെത്തിയത്. അതേസമയം കീടനാശിനി ശ്വസിച്ചാണ് സനൽ കുമാറിന്റെ മരണമെന്ന് പൊലീസ് സർജന്റെ മൊഴി വ്യക്തമാക്കുന്നു.

കഴിഞ്ഞദിവസമാണ് പെരിങ്ങരയിൽ പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ 2 കർഷകത്തൊഴിലാളികാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഇവർ അവശ നിലയിലാകുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ നിലനിർത്താൻ സാധിച്ചില്ല. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.

എന്നാൽ നിരോധിത കീടനാശിനിയല്ല ഉപയോഗിച്ചത് എന്നതുകൊണ്ടും കീടനാശിനി വിറ്റ ആളിന് ലൈസൻസ് ഉള്ളതിനാലും ഇതുവരെ ആരെയും കേസിൽ പ്രതിചേർത്തട്ടില്ല. അതേസമയം കീടനാശിനിയുടെ അമിത പ്രയോഗമാണ് മരണകാരണമെന്നാണ് കരുതുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.