തിരുവനന്തപുരം: ക്രമക്കേട് സംബന്ധിച്ച അന്വേഷണത്തിന് വിജിലൻസ് എത്തിയപ്പോൾ ഓഫീസിൽ ഇല്ലാതിരുന്ന പൊതുമരാമത്ത് വകുപ്പിലെ 13 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മലപ്പുറത്ത് കെട്ടിട വിഭാഗം ഡിവിഷൻ ഓഫീസിലെ ഉദ്യോഗസ്ഥരേയും ഉദ്യോഗസ്ഥരെ വേണ്ടവിധം നിയന്ത്രിക്കാത്തതിന്റെ പേരിൽ എക്സിക്യൂട്ടീവ് എൻജിനിയറേയുമാണ് സസ്പെന്‍ഡ് ചെയ്തത്.

ഡിവിഷൻ ഓഫീസിലെ ക്രമക്കേടുകളെകുറിച്ച് മാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്നാണ് മന്ത്രി ജി. സുധാകരൻ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയത്. പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ എത്തിയപ്പേൾ 12 പേർ ഓഫീസിൽ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് വിജിലന്‍സ് കര്‍ശന നടപടിയിലേക്ക് നീങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ