scorecardresearch

ക്രമക്കേട് അന്വേഷിക്കാന്‍ വിജിലന്‍സ് എത്തിയപ്പോള്‍ സ്ഥലം വിട്ട 13 പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഉദ്യോഗസ്ഥരെ വേണ്ടവിധം നിയന്ത്രിക്കാത്തതിന്റെ പേരിൽ എക്സിക്യൂട്ടീവ് എൻജിനിയറേയും സസ്പെന്‍ഡ് ചെയ്തു

ഉദ്യോഗസ്ഥരെ വേണ്ടവിധം നിയന്ത്രിക്കാത്തതിന്റെ പേരിൽ എക്സിക്യൂട്ടീവ് എൻജിനിയറേയും സസ്പെന്‍ഡ് ചെയ്തു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
g sudhakaran, PWD minister

തിരുവനന്തപുരം: ക്രമക്കേട് സംബന്ധിച്ച അന്വേഷണത്തിന് വിജിലൻസ് എത്തിയപ്പോൾ ഓഫീസിൽ ഇല്ലാതിരുന്ന പൊതുമരാമത്ത് വകുപ്പിലെ 13 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മലപ്പുറത്ത് കെട്ടിട വിഭാഗം ഡിവിഷൻ ഓഫീസിലെ ഉദ്യോഗസ്ഥരേയും ഉദ്യോഗസ്ഥരെ വേണ്ടവിധം നിയന്ത്രിക്കാത്തതിന്റെ പേരിൽ എക്സിക്യൂട്ടീവ് എൻജിനിയറേയുമാണ് സസ്പെന്‍ഡ് ചെയ്തത്.

Advertisment

ഡിവിഷൻ ഓഫീസിലെ ക്രമക്കേടുകളെകുറിച്ച് മാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്നാണ് മന്ത്രി ജി. സുധാകരൻ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയത്. പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ എത്തിയപ്പേൾ 12 പേർ ഓഫീസിൽ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് വിജിലന്‍സ് കര്‍ശന നടപടിയിലേക്ക് നീങ്ങിയത്.

G Sudhakaran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: