കാസർഗോഡ്: കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിൻസിപ്പലിന് വിരമിക്കുന്ന ദിവസം ആദരാഞ്ജലി ബോർഡുകൾ വച്ച് അവഹേളിച്ച സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. ശരത് ചന്ദ്രൻ, അനീസ് മുഹമ്മദ്, എംപി പ്രവീൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

കോളേജ് സ്റ്റാഫ് മുറിയില്‍ പ്രിന്‍സിപ്പല്‍ പി.വി പുഷ്പയ്ക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കുമ്ബോഴാണ് ചില വിദ്യാര്‍ഥികള്‍ കോളേജിന്റെ വരാന്തയില്‍ പടക്കം പൊട്ടിച്ച്‌ ആഘോഷിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. വിദ്യാര്‍ഥികളില്‍ നിന്ന് പണപ്പിരിവ് നടത്തി മധുരവിതരണം നടത്തിയതായും ആരോപണമുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ എസ്.എഫ്.ഐ നിഷേധിച്ചു.

പതിവായി ക്ലാസില്‍ കയറാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്‍ഡന്‍സ് നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉപരോധ സമരമടക്കം നടത്തിയിരുന്നു. തുടര്‍ന്ന് കോളേജിലെ അക്കാദമിക് കാര്യങ്ങള്‍ മെച്ചപ്പെടുത്താനും അച്ചടക്കം വര്‍ദ്ധിപ്പിക്കുവാനും വേണ്ട നടപടികളെടുത്തിരുന്നു. ഇതിലുള്ള വൈരാഗ്യമാകാം ഇപ്പോഴത്തെ വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനത്തിന് പിന്നിലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.