കോഴിക്കോട്: കോഴിക്കോട് “വെസ്റ്റ് നൈല്‍’ പനി ബാധിച്ചെന്ന് കരുതുന്ന യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശിനിയായ 24കാരിക്കാണ് പനിബാധ. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ ഇത് സംബന്ധിച്ച് ഇപ്പോള്‍ പൂര്‍ണ്ണമായ സ്ഥിരീകരണം നൽകാനാവില്ലെന്നും 10 ദിവസത്തിനുളളില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുന്ന രണ്ടാമത്തെ സാമ്പിള്‍ റിപ്പോര്‍ട്ടിന് ശേഷം മാത്രമെ സ്ഥിരീകരണം നടത്താനാവു എന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.

ആദ്യ പരിശോധനഫലത്തില്‍ വൈറസ് സ്ഥിരീകരിച്ചിട്ട് പരിശോധിച്ചോള്‍ പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. എന്നാല്‍ രണ്ടാഴ്ചക്കുള്ളിലെടുക്കുന്ന രണ്ടാമത്തെ രക്തസാമ്പിളുകളുടെ പരിശോധനഫലം കൂടി പോസിറ്റീവ് ആയാല്‍ മാത്രമേ വെസ്റ്റ് നൈല്‍ സ്ഥിരീകരിക്കൂ. അതേസമയം ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

പനി സ്ഥിരീകരിക്കപ്പെട്ട യുവതി ഇപ്പോൾ ചികിത്സയിലാണ്. യുവതിയുടെ അതേ രോഗലക്ഷണങ്ങളുമായി മറ്റൊരാളും നിരീക്ഷണത്തിലാണ്. പക്ഷികളില്‍ നിന്ന് കൊതുകുവഴി മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണ് “വെസ്റ്റ് നൈല്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ