scorecardresearch
Latest News

തെങ്കാശിയില്‍ മലയാളി വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച പ്രതി പിടിയില്‍

കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് പിടിയിലായത്.

Southern Railway, Railway Job, Job Application, Job Vacancy, Vacancy in Railway, Job News, IE Malayalam

കൊല്ലം: തെങ്കാശിയില്‍ മലയാളി വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച പ്രതി പിടിയില്‍. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് പിടിയിലായത്. മധുര റെയില്‍വേ സ്പെഷ്യല്‍ പൊലീസ് സംഘം ചെങ്കോട്ടയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലം കുന്നിക്കോട് സ്റ്റേഷന്‍ പരിധിയിലും അനീഷിനെതിരെ സമാനകേസ് ഉണ്ട്. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം ചെങ്കോട്ടയില്‍ പെയിന്റിങ് ജോലി ചെയ്തു വരികയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടിനാണ് തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ യുവതിക്കുനേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. തിരുനെല്‍വേലി-ചെങ്കോട്ട പാസഞ്ചര്‍ പോയശേഷം റെയില്‍വേ ഗേറ്റ് തുറന്നിട്ട് മുറിയിലിരിക്കുമ്പോഴായിരുന്നു ആക്രമണം.  യുവതി വീട്ടിലേക്ക് ഫോണ്‍ചെയ്യുന്നതിനിടെയാണ് അക്രമി എത്തിയത്. യുവതിയുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച ഇയാള്‍ ക്രൂരമായി മര്‍ദിച്ചു.

റെയില്‍വേ ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു. യുവതി നിലവിളിച്ചതോടെ അക്രമി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റനിലയില്‍ കണ്ടെത്തിയ യുവതിയെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Suspect arrested for assaulting railway employee in paoorchatram