scorecardresearch

രാഹുൽ മാങ്കൂട്ടത്തിൽ കുടുംബ ജീവിതം തകർത്തു; പരാതിയുമായി അതിജീവിതയുടെ മുന്‍പങ്കാളി

വിവാഹിതിയാണെന്ന് അറിഞ്ഞിട്ടും ഭാര്യയുമായി രാഹുൽ വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും തന്റെ അസാന്നിധ്യം രാഹുൽ അവസരമാക്കിയെന്നും പരാതിയിൽ പറയുന്നു

വിവാഹിതിയാണെന്ന് അറിഞ്ഞിട്ടും ഭാര്യയുമായി രാഹുൽ വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും തന്റെ അസാന്നിധ്യം രാഹുൽ അവസരമാക്കിയെന്നും പരാതിയിൽ പറയുന്നു

author-image
WebDesk
New Update
Rahul Mamkootathil 07

ചിത്രം: ഫേസ്ബുക്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതെരെ വീണ്ടും പരാതി. ലൈംഗിക പീഡനക്കേസിലെ അതിജീവതയുടെ മുൻപങ്കാളിയാണ് രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയിരിക്കുന്നത്.

Advertisment

രാഹുൽ മാങ്കൂട്ടത്തിൽ കുടുംബ ജീവിതം തകർത്തുവെന്നും കേസിലെ യഥാർത്ഥ ഇര താനാണെന്നും കാട്ടിയാണ് യുവാവ് പരാതി നൽകിയത്. വിവാഹിതിയാണെന്ന് അറിഞ്ഞിട്ടും തന്റെ ഭാര്യയുമായി രാഹുൽ വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും തന്റെ അസാന്നിധ്യം രാഹുൽ അവസരമാക്കിയെന്നും പരാതിയിൽ ആരോപിക്കുന്നു.

Also Read: രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണം, പാലക്കാട്‌ മത്സരിക്കാൻ യോഗ്യതയുണ്ട്: പി.ജെ.കുര്യൻ

സംഭവത്തിൽ തനിക്ക് വലിയ മാനനഷ്ടം ഉണ്ടായെന്നും രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് യുവാവ് ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുലിനെതിരെ ഗർഭഛിദ്ര പരാതി ഉന്നയിച്ച യുവതിയുടെ പങ്കാളിയാണ് പരാതി നൽകിയത്.  യുവതിയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് താൻ ശ്രമിച്ചതെന്നായിരുന്നു വിഷയത്തിലെ രാഹുലിന്റെ വാദം.

Also Read: തൊണ്ടിമുതൽ കേസ്; മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരൻ

അതേസമയം, അച്ചടക്ക നടപടി പിൻവലിച്ചാൽ രാഹുലിന് പാലക്കാട്‌ മത്സരിക്കാൻ യോഗ്യതയുണ്ടെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പി.ജെ കുര്യൻ വ്യക്തമാക്കിയിരുന്നു. നടപടി പിൻവലിക്കണോയെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ഇതിൽ ധാർമികതയുടെ പ്രശ്നം ഇല്ലെന്നും പി.ജെ കുര്യൻ പറഞ്ഞു. സിപിഎമ്മിനില്ലാത്ത ധാർമികത ഇവിടെ എന്തിനാണെന്നും ആരോപണ വിധേയരായ സിപിഎം നേതാക്കൾ പദവിയിൽ തുടരുന്നുണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

Read More: ഇൻഡോറിലെ മലിനജല ദുരന്തം; രോഗികളുടെ എണ്ണം കൂടുന്നു, ആരോഗ്യമേഖല പ്രതിസന്ധിയിൽ

Case Rahul mankoottathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: