scorecardresearch

ബോഗികള്‍ക്കുള്ളില്‍ ഇരുട്ട് നിറഞ്ഞു, രക്ഷയായത് ദൂരെ നിന്നുള്ള ആ വെളിച്ചം, നാല് മലയാളികള്‍ രക്ഷപ്പെട്ടത്

'എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയില്ലായിരുന്നു. പെട്ടെന്ന്, ഞങ്ങളുടെ ബോഗി ട്രാക്കിന്റെ ഇടതുവശത്തേക്ക് ഇടിക്കുന്നതായി എനിക്ക് തോന്നി. അതിനുശേഷം, അത് രണ്ടുതവണ ഉരുണ്ടു, യാത്രക്കാര്‍ തെറിച്ചുവീണു. പലരും മറ്റുള്ളവരുടെ മുകളില്‍ വീണു. ബോഗി തലകീഴായി, എമര്‍ജന്‍സി എക്‌സിറ്റിലൂടെ ആരൊക്കെയോ പുറത്തുചാടി. മറ്റ് ചിലര്‍ ഇരുവശത്തുമുള്ള വാതിലിലൂടെ പുറത്തിറങ്ങി, ''കിരണ്‍ പറഞ്ഞു.

author-image
Shaju Philip
New Update
Balasore,Coromandel Express

Balasore,Coromandel Express- ANI

തിരുവനന്തപുരം: ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ നിന്ന് മലയാളികളായ നാല് പേര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. തൃശൂര്‍ സ്വദേശികളായ കെ എസ് കിരണും (36) മറ്റ് മൂന്ന് പേരും പശ്ചിമ ബംഗാളിലെ ഷാലിമാറില്‍ നിന്ന് ട്രെയിനില്‍ കയറി ചെന്നൈയില്‍ നിന്ന് മറ്റൊരു ട്രെയിനില്‍ തൃശ്ശൂരിലേക്ക് മടങ്ങാന്‍ പദ്ധതിയിട്ടിരുന്നു.

Advertisment

''സ്ലീപ്പര്‍ കോച്ചില്‍ പോലും നല്ല തിരക്കുണ്ടായിരുന്നു. ഞങ്ങളുടെ ടിക്കറ്റുകള്‍ ഉറപ്പായിരുന്നില്ല, അതിനാല്‍ ട്രെയിന്‍ ബാലസോര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടതിന് ശേഷം ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ വന്നപ്പോള്‍ സീറ്റ് ഒഴിയേണ്ടി വന്നു. ഞങ്ങള്‍ നാലുപേരും ബാഗും തൂക്കി നില്‍ക്കുകയായിരുന്നു, വലിയ ശബ്ദം കേട്ടു,'' അപകടം നടന്ന നിമിഷം വിവരിച്ചുകൊണ്ട് കിരണ്‍ പറഞ്ഞു.

ഇന്നലെ രാത്രി ഒഡീഷയിലെ ബാലസോറിന് സമീപം കോറോമാണ്ടല്‍ എക്സ്പ്രസിന്റെ 10 മുതല്‍ 12 വരെയുള്ള കോച്ചുകള്‍ പാളം തെറ്റി ബംഗളുരുവില്‍ നിന്ന് ഹൗറയിലേക്ക് പോകുന്ന മറ്റൊരു ട്രെയിനുമായി കൂട്ടിമുട്ടിയ അപകടത്തില്‍ 238 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അപകടത്തില്‍ 900 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Advertisment

'എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയില്ലായിരുന്നു. പെട്ടെന്ന്, ഞങ്ങളുടെ ബോഗി ട്രാക്കിന്റെ ഇടതുവശത്തേക്ക് ഇടിക്കുന്നതായി എനിക്ക് തോന്നി. അതിനുശേഷം, അത് രണ്ടുതവണ ഉരുണ്ടു, യാത്രക്കാര്‍ തെറിച്ചുവീണു. പലരും മറ്റുള്ളവരുടെ മുകളില്‍ വീണു. ബോഗി തലകീഴായി, എമര്‍ജന്‍സി എക്‌സിറ്റിലൂടെ ആരൊക്കെയോ പുറത്തുചാടി. മറ്റ് ചിലര്‍ ഇരുവശത്തുമുള്ള വാതിലിലൂടെ പുറത്തിറങ്ങി, ''കിരണ്‍ പറഞ്ഞു.

''ആദ്യത്തെ കൂട്ടിയിടി ശബ്ദത്തില്‍ കമ്പാര്‍ട്ടുമെന്റിലെ ലൈറ്റ് അണഞ്ഞു. തലകീഴായ കമ്പാര്‍ട്ടുമെന്റില്‍ എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാതെ മറ്റുള്ളവരുടെ മുകളിലൂടെ നീങ്ങാന്‍ കഴിയുന്ന യാത്രക്കാര്‍ നടന്നു. ഞങ്ങള്‍ (നാല് മലയാളികള്‍) വാതിലിലൂടെയും തകര്‍ന്ന ജനാലകളിലൂടെയും ട്രെയിനില്‍ നിന്ന് പുറത്തിറങ്ങി, ഞങ്ങളുടെ കമ്പാര്‍ട്ടുമെന്റിന് പുറത്ത്, ഞങ്ങളുടെ പിന്നിലുള്ള കോച്ചിന് വലിയ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചത് ഞാന്‍ കണ്ടു. ഇരുട്ട് നിറഞ്ഞ ആ കോച്ചില്‍ നിന്ന് ഒരു ഞരക്കം മാത്രമാണ് ഞാന്‍ കേട്ടത്. രക്ഷാപ്രവര്‍ത്തകര്‍ അപ്പോള്‍ സ്ഥലത്തെത്തിയിട്ടില്ല…,'' കിരണ്‍ പറഞ്ഞു.

അപകടത്തില്‍ മാലയാളികളായ നാല് പേര്‍ പെട്ടെന്ന് തന്നെ ട്രെയിനിന് പുറത്ത് കടക്കുകയും തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് അടുത്തുള്ള നെല്‍വയലിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. 'ഞങ്ങളില്‍ ഒരാളായ വൈശാഖിന് തലയ്ക്ക് പരിക്കേറ്റിരുന്നു, അതിനാല്‍ അദ്ദേഹത്തിന് വൈദ്യസഹായം ലഭിച്ചുവെന്ന് ഉറപ്പാക്കാനുള്ള തിരക്കിലായിരുന്നു ഞങ്ങള്‍. ദൂരെ ഒരു വെളിച്ചം കണ്ടു ഞങ്ങള്‍ അങ്ങോട്ട് നടന്നു. ഞങ്ങള്‍ ഇപ്പോഴുള്ള ഒരു പ്രാദേശിക ആശുപത്രിയിലേക്ക് ഞങ്ങളെ എത്തിക്കാന്‍ വാഹനം ഏര്‍പ്പാട് ചെയ്തത് ഒരു പ്രദേശവാസിയുടെ വീടായിരുന്നു അത്. ഞങ്ങള്‍ ആശുപത്രിയില്‍ എത്തിയ ശേഷമാണ് അപകടത്തിന്റെ ഗൗരവം മനസ്സിലായത്,'' കിരണ്‍ പറഞ്ഞു. ഒരു മാസം മുമ്പ് തൃശൂര്‍ ആസ്ഥാനമായുള്ള കരാറുകാരന്‍ കൊല്‍ക്കത്തയിലെ ക്ഷേത്രത്തിന്റെ തറ പണി ഏല്‍പ്പിച്ചതിനെ തുടര്‍ന്നാണ് നാലുപേരും കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടത്.

Kerala Train Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: