scorecardresearch

Actress Attack Case: ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിതയും സർക്കാരും സുപ്രീം കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിലെ അപൂർവ്വ സംഭവങ്ങൾ

സാധാരണ വാദം കേൾക്കുന്ന ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഭാഗമാണ് മേൽക്കോടതിയെ സമീപിക്കാറുള്ളത്.എന്നാൽ ഇവിടെ പതിവുതെറ്റിച്ച് വാദി തന്നെയാണ് ഇക്കാര്യത്തിനായി മേൽക്കോടതിയെ സമീപിച്ചത്

സാധാരണ വാദം കേൾക്കുന്ന ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഭാഗമാണ് മേൽക്കോടതിയെ സമീപിക്കാറുള്ളത്.എന്നാൽ ഇവിടെ പതിവുതെറ്റിച്ച് വാദി തന്നെയാണ് ഇക്കാര്യത്തിനായി മേൽക്കോടതിയെ സമീപിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rape , Sexual Assault

പ്രതീകാത്മക ചിത്രം

Actress Attack Case Verdict Day Updates: കൊച്ചി: കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ് കൊച്ചി നഗരമധ്യത്തിൽ വാഹനത്തിനുള്ളിൽ വെച്ച് നടി ആക്രമിക്കപ്പെട്ട സംഭവം. നീണ്ട എട്ട് വർഷത്തെ വിചാരണയ്‌ക്കെടുവിൽ തിങ്കളാഴ്ച എറണാകുളം പ്രിൻസിപ്പൾ സെക്ഷൻസ് കോടതി വിധി പറയാനിരിക്കെ അത്യപൂർവ്വ സംഭവങ്ങളാണ് കേസിന്റെ വിചാരണ നാളുകളിൽ സംഭവിച്ചത്. 

Advertisment

Also Read:നടിയെ ആക്രമിച്ച കേസ്; വിധി ദിനം കോടതിയിൽ എന്ത് സംഭവിക്കാം ? സാധ്യതകൾ പരിശോധിക്കാം

ഇന്ത്യൻ നീതി ന്യായ വ്യവസ്ഥതിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം സാക്ഷികളെ വിസ്തരിച്ച കേസുകളിലൊന്നാണ് ഈ കേസ്. എന്നാൽ അതിനെല്ലാം ഉപരിയായി മറ്റേനകം സവിശേഷതകളും ഈ കേസിനുണ്ട്. വിചാരണ കോടതി ജഡ്ജിയെ മറ്റണമെന്നാവശ്യപ്പെട്ട് വാദിയും (അതിജീവിത) സർക്കാരും ഒരേപോലെ സുപ്രീം കോടതിയെ സമീപിച്ചതാണ് ഇതിൽ പ്രധാനപ്പെട്ടത്. 

Also Read:നടിയെ ആക്രമിച്ച കേസ്; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന

സാധാരണ വാദം കേൾക്കുന്ന ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഭാഗമാണ് മേൽക്കോടതിയെ സമീപിക്കാറുള്ളത്.എന്നാൽ ഇവിടെ പതിവുതെറ്റിച്ച് വാദി തന്നെയാണ് ഇക്കാര്യത്തിനായി മേൽക്കോടതിയെ സമീപിച്ചത്. വിചാരണകോടതി ജഡ്ജി വാദം കേട്ടാൽ നീതി ലഭിക്കില്ലെന്ന് കാട്ടിയാണ് അതിജീവിത ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. 

Also Read:നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്; കേരളത്തെ ഞെട്ടിച്ച സംഭവത്തിൽ വിചാരണ നടന്നത് നീണ്ട എട്ട് വർഷം

വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും തനിക്ക് നീതി ലഭിക്കുന്നില്ലെന്നും അതീജീവിത ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.തന്നെ അപമാനിക്കുന്ന ചോദ്യങ്ങൾ പ്രതിഭാഗം അഭിഭാഷകർ ഉന്നയിച്ചിട്ടും വിചാരണക്കോടതി ഇടപെട്ടില്ലെന്നും ഹർജിയിൽ വ്യക്തമാക്കി. 

വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് പ്രോസിക്യൂഷൻ പരാതി ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെ സർക്കാരും വിചാരണ കോടതി മാറ്റണമെന്നാവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വനിതാ ജഡ്ജിയായിട്ടു പോലും ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ അനുവദിച്ചെന്ന് സർക്കാരും ഹൈക്കോടതിയിൽ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും കോടതി ഇടപെട്ടില്ല. പ്രോസിക്യൂഷനോട് മുൻവിധിയോടെയാണ് വിചാരണക്കോടതി പെരുമാറിയതെന്നും സർക്കാർ അറിയിച്ചു.

എന്നാൽ, ഈ രണ്ട് ഹർജികളും ഹൈക്കോടതി തള്ളുകയായിരുന്നു.കേസിൽ വിചാരണക്കോടതി മാറ്റേണ്ട സാഹചര്യം ഇല്ലെന്നും മതിയായ കാരണമില്ലാതെ കോടതി മാറ്റുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും അഭിപ്രായപ്പെട്ടാണ് ഹൈക്കോടതി കേസിൽ തീർപ്പു കൽപ്പിച്ചത്. പ്രോസിക്യൂഷനും കോടതിയും സഹകരിച്ചു പോവണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ അതിജീവിതയും സർക്കാരും സുപ്രീം കോടതിയെ സമീപിച്ചു.എന്നാൽ നിലവിൽ ജഡ്ജിനെ മാറ്റേണ്ട സാഹചര്യമില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി ന്യായം. ജഡ്ജിക്കെതിരെ അനാവശ്യമായി ആക്ഷേപം ഉന്നയിക്കരുതെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചതിനെ തുടർന്ന്  വിചാരണക്കോടതി നടപടികൾ കുറച്ചുനാളേക്ക് നിർത്തിവെച്ചിരുന്നു. സുപ്രീം കോടതിയിൽ നിന്ന് അന്തിമ തീരുമാനം വന്നതിന് പിന്നാലെയാണ് വിചാരണ നടപടികൾ പിന്നീട് പുനരാരംഭിച്ചത്. 

Also Read:നടിയെ ആക്രമിച്ച കേസ്; വിധി ഡിസംബർ എട്ടിന്

2017 ഫെബ്രുവരി 17-ന് രാത്രിയാണ് കൊച്ചിയിൽ വാഹനത്തിനുള്ളിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. കേസിൽ നടൻ ദിലീപ് അടക്കം പത്തുപേരാണ് പ്രതി പട്ടികയിലുള്ളത്. പൾസർ സുനിയെന്ന് അറിയപ്പെടുന്ന സുനിൽ എൻ.എസാണ് കേസിലെ ഒന്നാം പ്രതി. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്. 

സംഭവമുണ്ടായി തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പൾസർ സുനി ഉൾപ്പെടെയുള്ളവർ പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിൽ ജൂലായിലാണ് നടൻ ദിലീപ് അറസ്റ്റിലായത്. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

2018 മാർച്ച് എട്ടിനാണ് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. നീണ്ട എട്ടുവർഷം കൊണ്ടാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ പൂർത്തിയാക്കിയത്. കോവിഡ് ലോക്ഡൗൺമൂലം രണ്ടുവർഷത്തോളം വിചാരണ തടസ്സപ്പെട്ടു. വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നൽകിയ സമയപരിധിയൊന്നും പാലിക്കാൻ കഴിഞ്ഞില്ല. അതിജീവിത ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കസ്റ്റഡിയിലിരിക്കെ തുറന്നുപരിശോധിക്കപ്പെട്ടതും വിവാദമായി.

പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം കഴിഞ്ഞവർഷം സെപ്റ്റംബറിൽ പൂർത്തിയായതാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെയാണ് അവസാനം വിസ്തരിച്ചത്. 109 ദിവസമെടുത്തു ഇത് പൂർത്തിയാക്കാൻ. തുടർന്ന് പ്രതിഭാഗം സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി ഈ വർഷം ആദ്യത്തോടെ വിധി പ്രസ്താവിക്കുമെന്നായിരുന്നു കരുതിയത്.എന്നാൽ, നടപടിക്രമം നീണ്ടുപോയതോടെ അന്തിമവിധിപ്രസ്താവവും നീണ്ടുപോവുകയായിരുന്നു. 

Read More:രാഹുലിന് ഇന്ന് നിർണായകം; രണ്ടാമത്തെ ബലാത്സംഗ കേസിൽ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Dileep actress case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: