തിരുവനന്തപുരം: അസോസിയേഷന്‍ ഓഫ് സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ്‌സ് ഓഫ് കേരള (എ എസ് ജി കെ) പതിനാലാമതു വാര്‍ഷിക സമ്മേളനം ‘എ എസ് ജി കെ കോണ്‍ ട്രിവാന്‍ഡ്രം’ നാല്, അഞ്ച് തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും.
‘കാണ്ട് ഡൈജസ്റ്റ്… ഡിസ്‌കസ്’ എന്ന തീമിലുള്ള സമ്മേളനം നാലിനു വൈകീട്ടു ഏഴിനു ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്യും.ശ്രീ ഗോകുലം മെഡിക്കല്‍ കോളജ് വൈസ് ചെയര്‍മാന്‍ ഡോ. കെ കെ മനോജനും ജി ജി ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ. ഷീജ ജി മനോജും വിശിഷ്ടാതിഥികളായിരിക്കും. ചടങ്ങില്‍ പ്രശസ്തരായ സീനിയര്‍ സര്‍ജന്‍മാരെ ആദരിക്കും.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സര്‍ജിക്കല്‍ ഗ്യാസ്ട്രോ വിദഗ്ധര്‍ സമേളനത്തില്‍ പങ്കെടുക്കും. ലോക കാന്‍സര്‍ ദിനമായ നാലിനു പാന്‍ക്രിയാസ് കാന്‍സര്‍ അതിജീവിച്ചു കാല്‍ നൂറ്റാണ്ട് പിന്നിട്ട വനിതയെ സമ്മേളനം ആദരിക്കും.
അഞ്ചിന്, പ്രൊഫ എന്‍ രാജന്‍ മെമ്മോറിയല്‍ പ്രഭാഷണം പ്രശസ്ത കരള്‍മാറ്റ ശസ്ത്രക്രിയ വിദഗ്ധനും ഡല്‍ഹി മാക്‌സ് സി എല്‍ ബി എസ് ലിവര്‍ ട്രാന്‍പ്ലാന്റ് സെന്റര്‍ പ്രസിഡന്റുമായ ഡോ. സുഭാഷ് ഗുപ്ത നിര്‍വഹിക്കും.
കേരളത്തിലെ യുവ സര്‍ജന്‍മാര്‍ പങ്കെടുക്കുന്ന മുപ്പത്തഞ്ചോളം പ്രബന്ധങ്ങളും ഇരുപതോളം ശസ്ത്രക്രിയാ വിഡിയോകളും മത്സര വിഭാഗത്തിലുണ്ട്. നൂറോളം വിദഗ്ധരുടെ പ്രഭാഷണങ്ങളുമുണ്ടാവും.
അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി മേഖലയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് വിവരിക്കുന്ന സര്‍ജിക്കല്‍ എക്‌സ്‌പോ നാല്, അഞ്ച് തീയതികളില്‍ സമ്മേളനത്തോടനുബന്ധിച്ച് നടക്കും. അഞ്ചിനു വൈകീട്ട് അഞ്ചിനു അവാര്‍ഡ്, സമ്മാന വിതരണത്തോടെ സമ്മേളനം സമാപിക്കും.