കോട്ടയം: റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു കോട്ടയത്തെത്തി കർഷകരുമായി ചർച്ച നടത്തും. നയം രൂപികരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി എത്തുകയെന്ന് കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു.

വില തകർച്ചക്ക് പരിഹാരം കാണുന്നതിനാണ് പ്രഥമ പരിഗണനയെന്നും അൽഫോസ് കണ്ണന്താനം പറഞ്ഞു. എല്ലാ ജന പ്രതിനിധികളെയും പങ്കെടുപ്പിച്ചാൽ കർഷകർക്ക് പറയാനുള്ളത് കേൾക്കാൻ അവസരം ലഭിക്കില്ലെന്നും റബർ ബോർഡ് അധികൃതരാണ് ആളുകളെ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ