Latest News

സുരേഷ് കല്ലട ഇന്നും ഹാജരാവില്ല; രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സയിലെന്ന് വിശദീകരണം

അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയ്ക്ക് മുമ്പാകെ ഹാജരാവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു

Kerala Police, കേരള പൊലീസ് Criminal Cases, ക്രിമിനല്‍ കേസ് Private Bus, സ്വകാര്യ ബസ്

തിരുവനന്തപുരം: യാത്രക്കാരെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്ന് പരാതി ഉയർന്ന കല്ലട ട്രാൻസ്പോർട്ടിങ് കമ്പനിയുടെ ഉടമ സുരേഷ് കല്ലട ഇന്ന് പൊലീസിന് മുമ്പാകെ ഹാജരാവില്ല. ആ​രോ​ഗ്യ​പ്ര​ശ്ന​മു​ള്ള​തി​നാ​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പൊ​ലീ​സി​നെ അ​റി​യി​ച്ചു. ഉ​യ​ർ​ന്ന ര​ക്തസ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്കു മു​ന്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ക​ല്ല​ട സു​രേ​ഷി​നോ​ട് പൊ​ലീ​സ് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്.

അതേസമയം, സുരേഷിനോട് നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. മേയ് 29 ന് രാവിലെ 10.30ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ ഹാജരാകാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ഉത്തരവിട്ടത്. കല്ലടക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്നും കമീഷൻ ഉത്തരവിട്ടു. ഡിവൈഎസ്‌പി നിയോഗിക്കാനുള്ള ചുമതല എറണാകുളം ജില്ലാ പൊലീസ് മേധാവിക്കാണ് നൽകിയിരിക്കുന്നത്.

Read: ‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ്’; സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന

ഇതിനു പുറമേ ഗതാഗത കമ്മീഷണ​റും അന്വേഷണം നടത്തണം. ഗതാഗത കമ്മീഷണ​റും എറണാകുളം ജില്ലാ പൊലീസ് മേധാവിയും മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കണം. സുരേഷ് കല്ലടയും വിശദീകരണം നൽകണം. കോഴിക്കോട് സ്വദേശി ഡോ. നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന കുട്ടികളെ കല്ലടയിലെ ജീവനക്കാർ കായികമായി നേരിട്ടതായി പരാതിയിൽ പറയുന്നു. മർദനമേറ്റവർ ഇപ്പോഴും ഭീഷണിയുടെ നിഴലിലാണ്. ബസിൽ നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പരാതിയിൽ പറയുന്നു. നിരവധി സ്ത്രീകൾ ദിവസേനെ ഇത്തരം ബസുകളിൽ യാത്ര ചെയ്യുന്നുണ്ട്. ഒരു ട്രാൻസ്പോർട്ട് കമ്പനിയിൽ നിന്നും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായാൽ പൊലീസിനും ഗതാഗത വകുപ്പിനും നടപടിയെടുക്കാൻ ബാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Suresh kallada ordered to present himself before kerala police

Next Story
കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശംrain, മഴ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X