Latest News

‘അമ്പലം വരെ കണ്ണടച്ച് പോയി, കുളിക്കുമ്പോഴും കണ്ണ് തുറന്നില്ല’: സുരേഷ് ഗോപി

തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിലാണ് സുരേഷ് ഗോപി വിഷുക്കണി കണ്ടത്

suresh gopi

തൃശൂര്‍: ഉറക്കം എഴുന്നേറ്റ ശേഷവും കണ്ണടച്ചുകൊണ്ടാണ് ക്ഷേത്രത്തില്‍ പോയതെന്നും കണി കണ്ടതെന്നും നടനും തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിലാണ് സുരേഷ് ഗോപി വിഷുക്കണി കണ്ടത്. Read More: സുരേഷ് ഗോപിയുടെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രെ ആ​ക്ര​മ​ണം

വീട്ടില്‍ നിന്ന് കണ്ണടച്ചുകൊണ്ട് തന്നെ കുളിയും മറ്റ് പ്രഭാത കൃത്യങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് തിരുവമ്പാടി ക്ഷേത്രത്തില്‍ പോയതെന്നും വിഷുക്കണി കണ്ടതെന്നും സുരേഷ് ഗോപി പങ്കുവച്ചു. വീട്ടിലായിരിക്കുമ്പോള്‍ ഉറക്കം എഴുന്നേറ്റ് കണ്ണ് തുറക്കാതെ താഴെ പൂജാമുറിയില്‍ പോയി കണി കാണുന്നതിന് തുല്യമായിരുന്നു തൃശൂരിലെ കണി കാണലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനുവേണ്ടി താൻ തന്‍റെ ‘ഹൃദയക്കണ്ണ്’ സമർപ്പിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Read More: സെല്‍ഫിയെടുക്കാനെത്തിയ വിദ്യാര്‍ഥിയുടെ കൈ തട്ടിമാറ്റി; ക്ഷുഭിതനായി സുരേഷ് ഗോപി, വീഡിയോ

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ പ്രചാരണം പുരോഗമിക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കം അടുത്ത ദിവസം കേരളത്തിലെത്തി സുരേഷ് ഗോപിക്കായി പ്രചാരണം നടത്തും. തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുരേഷ് ഗോപി നേരത്തെ പങ്കുവച്ചിരുന്നു.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Suresh gopi vishu celebration thrissur bjp

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express