‘പിണറായി സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂ’; കാലില്‍ തൂക്കി കടലിലെറിയണമെന്ന് സുരേഷ് ഗോപി

സർക്കാരും പ്രതിപക്ഷവും ഒരുപോലെ പരാജയമാണെന്നും നെറികേട് കാണിച്ച ഈ സർക്കാരിനെ പ്രതിരോധിക്കാൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു

Suresh Gopi, BJP

കണ്ണൂർ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി. വൃത്തികെട്ട ഭരണമാണ് കേരളത്തിലേതെന്നും സർക്കാർ വിശ്വാസികളെ വിഷമിപ്പിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ സർക്കാരിനെ ഒടുക്കിയേ മതിയാകൂ. ഇവരെ കാലിൽ തൂക്കി കടലിൽ കളയണമെന്നും സുരേഷ് ഗോപി കണ്ണൂരിൽ പറഞ്ഞു.

സിപിഎം നേതാക്കളും മന്ത്രിമാരും പണം വെളുപ്പിക്കുന്നത് ഊരാളുങ്കലിൽ നിന്നാണ്. വൈദഗ്ധ്യം ഇല്ലാത്ത മേഖലകളിൽ പോലും ഊരാളുങ്കലിന് ടെണ്ടർ നൽകുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ആണിതെന്നും സുരേഷ് ഗോപി പറഞ്ഞു.

സർക്കാരും പ്രതിപക്ഷവും ഒരുപോലെ പരാജയമാണെന്നും നെറികേട് കാണിച്ച ഈ സർക്കാരിനെ പ്രതിരോധിക്കാൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

Read More: തിരുവനന്തപുരത്ത് വിജയിക്കും, തൃശൂർ ഇങ്ങ് വരണം; ഇന്ധനവില വർധനവിന് കാരണം ഈ സർക്കാരല്ല: സുരേഷ് ഗോപി

തന്റെയടുത്ത് ആവശ്യങ്ങളുമായി എത്തുന്നവർ ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ ശുപാർശ കൂടി കൊണ്ടുവരണമെന്ന സുരേഷ് ഗോപിയുടെ വിവാദ പ്രസ്‌താവന ഏറെ വിമർശിക്കപ്പെട്ടിരുന്നു. ജില്ലാ പ്രസിഡന്റുമാരുടെ കത്തുമായി വരാത്ത ആർക്കും താൻ യാതൊരു സഹായവും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് പ്രചാരണം നടത്തവെ യു ഡി എഫ് – എൽ ഡി എഫ് സ്ഥാനാർത്ഥികൾ മലിനമാണെന്ന പരാമർശവും സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.

നേരത്തെ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്നു മത്സരിച്ചു തോറ്റതാണ് സുരേഷ് ഗോപി. മികച്ച പ്രകടനം നടത്താൻ സാധിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു സുരേഷ് ഗോപി. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് സുരേഷ് ഗോപി ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Read More: ആവശ്യങ്ങൾ നടക്കാൻ ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ കത്ത് വേണം: സുരേഷ് ഗോപി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Suresh gopi slams pinarayi vijayan government

Next Story
ആരോപണം തെളിഞ്ഞാല്‍ സ്പീക്കര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ?: കെ. സുരേന്ദ്രന്‍bjp,gold smuggling case,k surendran,സുരേന്ദ്രൻ, speaker, sreeramakrishnan, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com